മോളി രാജു ഹൂസ്റ്റണില്‍ നിര്യാതയായി

molly1ഹൂസ്റ്റണ്‍: പള്ളിപ്പാട് ബഥേല്‍ തറയില്‍ കുടുംബാംഗമായ പാസ്റ്റര്‍ രാജു ജോണിന്റെ ഭാര്യ മോളി രാജു (67) ഡിസംബര്‍ 27-നു നിര്യാതയായി. കുഴിക്കാല കൊച്ചുമലയില്‍ കുടുംബാംഗമാണ്.

മക്കള്‍: ഫിന്നി, ഫെബാ, പ്രെഡി, ഫെബിള്‍. മരുമക്കള്‍: റജി, ഷാജിമോന്‍, സോളി.

സഹോദരങ്ങള്‍: ഗ്രേസിക്കുട്ടി (പരേത), ബാബാ, അമ്മിണി (പരേത), കുഞ്ഞുമോള്‍, ഓമന, റോസമ്മ, ലിസി, സൂസന്‍, പാസ്റ്റര്‍ റോയിമോന്‍ കോശി (എല്ലാവരും അമേരിക്കയില്‍).

25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ കുടിയേറിയ മോളി രാജു, കേരളത്തില്‍ ഐ.പി.സിയുടെ സഭകളില്‍ ആലുവ യു.സി കോളജ്, കുന്നുംകുളം, തെപ്പുപാറ, ആന്‍ഡമാന്‍സ്, താംബരം, പട്ടബിരം, അമേരിക്കയിലെ ലോസ്ആഞ്ചലസ്, ചിക്കാഗോ എന്നിവടങ്ങില്‍ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

ഗാനരചയിതാവും, ടിവി പ്രഭാഷക, ഗ്രന്ഥകാരി തുടങ്ങിയ നിലകളിലും മോളി രാജു തന്റെ പാടവം തെളിയിച്ചിട്ടുണ്ട്. “വറ്റാത്ത ഉറവ’ എന്ന സിഡിയും പ്രകാശനം ചെയ്തിട്ടുണ്ട്.

മെമ്മോറിയല്‍ സര്‍വീസ് ഡിസംബര്‍ 30-നു തിങ്കളാഴ്ച വൈകിട്ട് 6.30-നും, ഫ്യൂണറല്‍ സര്‍വീസ് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഹൂസ്റ്റണ്‍ ഐ.പി.സിയില്‍ വച്ചും നടക്കുന്നതാണ്.

ചര്‍ച്ചിന്റെ വിലാസം: 4660 സൗത്ത് സാം ഹൂസ്റ്റണ്‍ പാര്‍ക്ക് വേ ഈസ്റ്റ്, ഹൂസ്റ്റണ്‍, ടെക്‌സസ് 77048.

പരേതയുടെ മകന്‍ ഫിന്നി രാജു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ സെക്രട്ടറിയും, ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ ഓവര്‍സീസ് ഓപ്പറേഷന്‍സ് ചീഫ് എക്‌സിക്യൂട്ടീവുമാണ്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment