Flash News

ബിജെപി സര്‍ക്കാരിനെതിരെ ആര്‍‌എസ്‌എസ് തൊഴിലാളി സംഘടന രംഗത്ത്

December 29, 2019

824930-729itu0afvmxgcvswcgidjbvpxlj2sbcnkf4826499ബിജെപി സര്‍ക്കാരിനെതിരെ ആര്‍‌എസ്‌എസ് തൊഴിലാളി സംഘടന രംഗത്ത്. സ്വകാര്യവത്ക്കരണ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘ് (ബിഎംഎസ്) രാജ്യവ്യാപകമായ സമരത്തിനൊരുങ്ങുന്നത്.

പൊതുമേഖല സ്ഥാപനങ്ങളായ ബിപിസിഎല്‍, എയര്‍ ഇന്ത്യ തുടങ്ങിയവയുടെ സ്വകാര്യവത്ക്കരണത്തിനെതിരെയും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴില്‍ നയങ്ങള്‍ക്കെതിരെയും പ്രതിഷേധിച്ചാണ് സമരമെന്ന് ബിഎംഎസ് ദേശീയ പ്രസിഡന്റ് സി.കെ സാജി നാരായണന്‍ പറഞ്ഞു.

രാജ്യത്തെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സര്‍ക്കാര്‍ നയങ്ങള്‍? തെറ്റാണെന്നും അപലപനീയമാണെന്നും ബിഎംഎസ് പ്രസ്താവനയിലുടെ വ്യക്തമാക്കി. ജനുവരി മൂന്നിനാണ് അഖിലേന്ത്യാ തലത്തില്‍ സംഘനട പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും.

ഈ സര്‍ക്കാറിന്റെ കാലത്ത് തൊഴില്‍ സുരക്ഷ നഷ്ടമായി. തൊഴിലാളികള്‍ക്ക് ഏതു സമയത്തും തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയായി. രാജ്യത്തെ ഒട്ടുമിക്ക ഉദ്യോഗവും കരാര്‍ അടിസ്ഥാനത്തിലാക്കി മാറ്റുകയോ നിശ്ചിതകാല തൊഴിലാക്കി മാറ്റുകയോ ചെയ്യുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണവും ഓഹരി വില്പനയും സര്‍ക്കാര്‍ അവസാനിപ്പിക്കണം. പ്രതിരോധമേഖലയിലെ കോര്‍പറേറ്റ്‌വത്കരണത്തെ എതിര്‍ക്കുന്നു. റെയില്‍‌വെ സ്വകാര്യ വത്കരിക്കരുതെന്നും തൊഴില്‍ നിയമ ഭേദഗതിയില്‍ പല അപാകതകളുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top