എന്റെ നിലപാട് വ്യക്തമാക്കിയത് മതേതര ഇന്ത്യക്കു വേണ്ടിയാണെന്ന് ശശി തരൂര്‍ എം.പി.

825025-745h7una7ftaul2ndtjpuu9744udkerewzt9226434ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ശശി തരൂര്‍ എംപി. പ്രസ്താവന ആരെയും വേദിപ്പിക്കാനുള്ളതായിരുന്നില്ലെന്നും പോരാട്ടം മതത്തിനു വേണ്ടിയുള്ളതല്ലെന്നും ഇന്ത്യക്കു വേണ്ടിയുള്ളതാണെന്നും വ്യക്തമാക്കുകയാണുണ്ടായതെന്നും കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ പറഞ്ഞു.

ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. നമ്മില്‍ അധികപേര്‍ക്കും ഈ പോരാട്ടം ഇന്ത്യക്കു വേണ്ടിയാണ്, ഇസ്ലാമിനോ ഹിന്ദുമതത്തിനോ വേണ്ടിയല്ല എന്ന കാര്യം വ്യക്തമാക്കിയതാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടിയുള്ളതാണിത്. ഇത് ബഹുസ്വരത സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. ഇത് ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണ്. വിശ്വാസങ്ങള്‍ തമ്മിലുള്ളതല്ല. തരൂര്‍ ട്വീറ്റ് ചെയ്തു.

പ്രക്ഷോഭങ്ങള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിക്കുമ്പോഴും ബാരിക്കേഡ് തീര്‍ക്കുമ്പോഴും കണ്ണീര്‍ വാതകം ഉപയോഗിക്കുമ്പോഴും ‘ലാ ഇലാഹ ഇല്ലല്ലാഹ്’ പറയൂ… എന്ന മുദ്രാവാക്യമടങ്ങിയ വീഡിയോ റീട്വീറ്റ് ചെയ്ത് തരൂര്‍ പങ്കുവച്ച ട്വീറ്റാണ് വിവാദത്തിലായത്. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍.ആര്‍.സി) എതിരെ മുദ്രാവാക്യം മുഴക്കുന്ന നമ്മള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ സംരക്ഷിക്കാനാണു പോരാടുന്നത്. ഹിന്ദുത്വ തീവ്രവാദത്തിനെതിരെയുള്ള നമ്മുടെ പോരാട്ടം ഇസ്ലാമിക തീവ്രവാദത്തിനു സാന്ത്വനം നല്‍കുന്നതാവരുത്’ തരൂര്‍ കുറിച്ചിരുന്നു.

ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെയാണ് തന്‍റെ ട്വീറ്റില്‍ വിശദീകരണവുമായി തരൂര്‍ രംഗത്തുവന്നത്.

Print Friendly, PDF & Email

Related News

Leave a Comment