നടിയെ ആക്രമിച്ച കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ദിലീപ്

dileep-actകൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വിടരുതെന്ന് കൊച്ചിയിലെ വിചാരണ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിതാ ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ് നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ച്  ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. വിചാരണയുടെ പ്രാരംഭ നടപടികളാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ ദിലീപ് കോടതിയിലെത്തി അഭിഭാഷകനൊപ്പം പരിശോധിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിടുതല്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ രഹസ്യ വിചാരണയാണ് നടക്കുന്നത്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടച്ചിട്ട കോടതി മുറിയിലാണ്‌ കേസ് പരിഗണിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment