ഡല്‍ഹിയടക്കം വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം ജനജീവിതം സ്തംഭിപ്പിക്കുന്നു

winter-759ന്യൂഡല്‍ഹി: അതികഠിനമായ ശൈത്യത്തില്‍ വിറങ്ങലിച്ച് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍. 119 വര്‍ഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യതലസ്ഥാനത്ത് തിങ്കളാഴ്ച അനുഭവപ്പെട്ടത്. ഇന്ന് രാവിലെ താപനില 3.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കടുത്ത മൂടല്‍ മഞ്ഞ് കാരണം രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍-ജോധ്പൂര്‍ ദേശീയ പാതയില്‍ രണ്ട് ബസുകളും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ന്യൂഡല്‍ഹിയിലും മൂടല്‍ മഞ്ഞ് മൂലം ഒരു കാര്‍ അപകടത്തില്‍പ്പെടുകയും ആറ് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

ന്യൂഡല്‍ഹിയില്‍ അതിശൈത്യത്തിന് പുറമേ രൂക്ഷമായ വായുമലിനീകരണവും അനുഭവപ്പെടുന്നത് ജനജീവിതം ദുസ്സഹമാക്കി. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കൊടുംതണുപ്പിന്റെ പിടിയിലാണ്. അതിശൈത്യത്തെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മൂടല്‍ മഞ്ഞ് കാരണം 34 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment