ബഹിരാകാശത്ത് 289 ദിവസം ചിലവഴിച്ച് ക്രിസ്റ്റീന കോച്ച് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു

Christina Kochന്യൂയോര്‍ക്ക്: ബഹിരാകാശത്ത് 289 ദിവസം ചിലവഴിച്ച് അമേരിക്കന്‍ ബഹിരാകാശ യാത്രിക പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2019 ല്‍ രണ്ട് റെക്കോര്‍ഡുകളാണ് ക്രിസ്റ്റീന തകര്‍ത്തത്. ആദ്യത്തെത്, തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ ജെസീക്ക മെയറിനൊപ്പം,
സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ മാത്രം നടത്തിയ ബഹിരാകാശ നടത്തവും, രണ്ടാമത്തേത് പുതുവര്‍ഷത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒറ്റയ്ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്ര ചെയ്ത വനിത എന്ന റെക്കോര്‍ഡുമാണ് ക്രിസ്റ്റീനയ്ക്ക് സ്വന്തമായത്.

ഇക്കഴിഞ്ഞ ഒക്ടോബറിലാണ് വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തത്തില്‍ ക്രിസ്റ്റീന കോച്ചും ജസീക്ക മേയറും ചരിത്ര നടത്തത്തിനിറങ്ങിയത്. പെണ്‍സാന്നിധ്യം ബഹിരാകാശ നിലയത്തിന്റെ പുറത്തെത്തുന്നത് ഇതാദ്യമല്ല. ഇതുവരെ 15 വനിതകള്‍ പുറത്ത് നടന്നിട്ടുണ്ട്, പക്ഷേ അപ്പോഴോക്കെ ആണ്‍തുണയുണ്ടായിരുന്നു.

ശനിയാഴ്ച ബഹിരാകാശത്ത് തുടര്‍ച്ചയായ 289ാം ദിവസം ക്രിസ്റ്റീന പൂര്‍ത്തിയാക്കി. വിരമിച്ച ബഹിരാകാശയാത്രികയായ പെഗ്ഗി വിറ്റ്സണിനേക്കാള്‍ കൂടുതല്‍ ദിവസം ബഹിരാകാശത്ത് ചിലവഴിച്ച ക്രിസ്റ്റീന ആവേശഭരിതയാണ്. പെഗ്ഗി വിസ്റ്റണ്‍ 288 ദിവസമാണ് ബഹിരാകാശത്ത് ചിലവഴിച്ചത്.

‘റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടേണ്ടതാണ്,’ പുരോഗതിയുടെ അടയാളമാണതെന്ന് വിറ്റ്സണ്‍ വാരാന്ത്യത്തില്‍ ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച സിബിഎസ് ദിസ് മോണിംഗിന് നല്‍കിയ അഭിമുഖത്തില്‍, തന്‍റെ മുന്‍ഗാമിയോട് ക്രിസ്റ്റീനയ്ക്ക് അകൈതവമായ നന്ദിയുണ്ടെന്ന് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്റ്റീനയുടെ ആദ്യത്തെ ബഹിരാകാശ പരിശീലനത്തില്‍ പങ്കെടുക്കാന്‍ പെഗ്ഗി വിസ്റ്റണ്‍ സമയം കണ്ടെത്തിയത് ക്രിസ്റ്റീന സ്മരിച്ചു.

‘പെഗ്ഗിയാണ് എന്റെ റോള്‍ മോഡല്‍. അവര്‍ വര്‍ഷങ്ങളായി എനിക്കുവേണ്ട ഉപദേശ നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരിക്കുന്നു. ദയയും കരുതലുമുള്ളവരാണവര്‍,’ ക്രിസ്റ്റീന അഭിമുഖത്തില്‍ പറഞ്ഞു. ‘നിങ്ങള്‍ക്കറിയാമോ … നിങ്ങള്‍ എത്ര ദിവസം ഇവിടെയുണ്ട് എന്നതിലല്ല, ആ ദിവസങ്ങളില്‍ നിങ്ങള്‍ എന്തു ചെയ്തു എന്നതാണ് പ്രധാനം. ഓരോ ദിവസവും ഏറ്റവും മികച്ചത് ചെയ്യുവാന്‍ എനിക്ക് പ്രചോദനം തരുന്നതും ആ ചിന്തയാണ്.’ ക്രിസ്റ്റീന പറഞ്ഞു.

വരും ദിവസങ്ങളില്‍ ക്രിസ്റ്റീനക്ക് പലതും ചെയ്തുതീര്‍ക്കാനുണ്ട്. 2020 ഫെബ്രുവരി വരെ അവര്‍ക്ക് ഭൂമിയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. അപ്പോഴേക്കും അവര്‍ ആകെ 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിരിക്കും. വിരമിച്ച അമേരിക്കന്‍ ബഹിരാകാശയാത്രികന്‍ മാര്‍ക്ക് കെല്ലിയുടെ സിംഗിള്‍ ഫ്ലൈറ്റ് റെക്കോര്‍ഡിന് 12 ദിവസം കുറവു മാത്രം.

എല്ലാം ആസൂത്രണം ചെയ്ത പോലെ നടന്നാല്‍ ഭ്രമണപഥത്തില്‍ ആയിരുന്ന സമയത്ത് ക്രിസ്റ്റീന ആറ് ബഹിരാകാശ നടത്തങ്ങള്‍ പൂര്‍ത്തിയാക്കി. അവരുടെ ക്യാമറയില്‍ അത്ഭുതാവഹമായ ചിത്രങ്ങള്‍ കൊണ്ട് നിറയ്ക്കുകയും നാസയ്ക്കു വേണ്ടി നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു.

665 ദിവസം, 22 മണിക്കൂര്‍, 22 മിനിറ്റ് പൂര്‍ത്തിയാക്കിയ അമേരിക്കന്‍ ബഹിരാകാശ യാത്രികന്‍ വിറ്റ്സന്‍റെ കമ്പനിയില്‍ അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ക്രിസ്റ്റീന പറഞ്ഞു. ഏതൊരു നാസ ബഹിരാകാശയാത്രികനും ബഹിരാകാശത്ത് ചെലവഴിച്ച ഏറ്റവും കൂടുതല്‍ സമയം യുഎസ് റെക്കോര്‍ഡ് ഇപ്പോഴും വിറ്റ്സന് സ്വന്തമാണ്.

‘ഭാവിയിലെ ബഹിരാകാശ പര്യവേക്ഷകര്‍ക്ക് ഇത് പ്രചോദനമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏറ്റവും നല്ലത് ചെയ്യാന്‍ അവരെ ഓര്‍മ്മപ്പെടുത്താന്‍ ഈ സം‌രംഭം സഹായിക്കും,’ അവര്‍ സിബി‌എസിനോട് പറഞ്ഞു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment