Flash News

പൗരത്വ നടപടികള്‍ ജില്ലാ കളക്ടര്‍ മുഖേന ഓണ്‍‌ലൈനിലൂടെ; സംസ്ഥാനങ്ങളെ മറികടക്കാന്‍ കേന്ദ്രം

January 1, 2020

825205-5351bunw8vagx1v2c7beeehdfqofqtk2aeif8808968ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ വിമുഖത പ്രകടിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിന്റെ നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.

പൗരത്വ ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസായതിനെത്തുടര്‍ന്ന് രാജ്യത്താകമാനം പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് പുതിയ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍നിന്ന് സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കുന്നതിനാണിതെന്നാണ് സൂചന.

നിയമം നടപ്പാക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ലെങ്കിലും പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളില്‍ സംസ്ഥാനത്തിനുകൂടി പങ്കാളിത്തമുണ്ട്. നിലവിലുള്ള നടപടിക്രമം അനുസരിച്ച് ജില്ലാ കലക്ടര്‍ മുഖേനയാണ് പൗരത്വത്തിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിലൂടെ ഒരു ഘട്ടത്തിലും സംസ്ഥാനസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത സ്ഥിതിയുണ്ടാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതും രേഖകള്‍ പരിശോധിക്കുന്നതും പൗരത്വം നല്‍കുന്നതും അടക്കമുള്ള എല്ലാ നടപടികള്‍ക്കുമായി പ്രത്യേക അധികാരിയെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ല. പ്രതിരോധം, വിദേശകാര്യം, റെയിൽവേ, പൗരത്വം, വിദേശിക്ക് പൗരത്വം നൽകൽ അടക്കം 97 വിഷയങ്ങൾ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നതാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നി മൂന്നു രാജ്യങ്ങളിൽ നിന്നും മതത്തിന്റെ പേരിൽ പീഡനം നേരിട്ട് 2014 ഡിസംബർ 31വരെ രാജ്യത്തേക്കു കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന,പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം എളുപ്പമാക്കുന്ന നിയമമാണിത്. മുസ്ലിം വിഭാഗത്തെ ഉൾപ്പെടുത്താതെയും മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്ര നീക്കം ഭരണഘടന മുന്നോട്ടുവെക്കുന്ന അവകാശങ്ങളുടെ ലംഘനമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴി‍ഞ്ഞ ദിവസം കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനത്ത് ദേശിയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്നും പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍,പശ്ചിമ ബംഗാള്‍, പഞ്ചാബ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും നിയമം നടപ്പാക്കില്ലെന്ന നിലപാടിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top