ബാഗ്ദാദിലെ അമേരിക്കന്‍ എംബസി വളപ്പില്‍ ഒരുകൂട്ടം ഇറാനിയന്‍ പ്രക്ഷോഭകാരികള്‍ അതിക്രമിച്ചു കയറി തീയിടുകയും ‘അമേരിക്കയ്ക്ക് മരണം’ എന്ന് ആക്രോശിച്ച് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതനുസരിച്ച് നൂറു കണക്കിന് യു എസ് സൈനികരെ ഇറാഖിലേക്ക് അയച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.
ഞായറാഴ്ച രണ്ട് ഡസന്‍ അര്‍ദ്ധ സൈനികരെ കൊന്ന യുഎസ് വ്യോമാക്രമണത്തില്‍ പ്രകോപിതരായ നൂറുകണക്കിന് പ്രതിഷേധക്കാര്‍ ചൊവ്വാഴ്ചയാണ് അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലെ ചെക്ക്പോസ്റ്റുകള്‍ തകര്‍ത്ത് അകത്തു കയറിയത്. അമേരിക്കന്‍ സൈന്യം ഇറാഖ് വിട്ട് പോകണമെന്നാണ് ഇറാനിയന്‍ റവല്യൂഷണറി ജനറല്‍ ക്വാസം സൊലൈമാനിയോട് കൂറു പുലര്‍ത്തുന്ന പ്രതിഷേധക്കാര്‍ പറഞ്ഞത്.
ആക്രമണം തീവ്രവാദികള്‍ ആസൂത്രണം ചെയ്തതാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോ പറഞ്ഞു. അവരില്‍ ഒരാളാണ് അബു മഹ്ദി അല്‍ മുഹന്ദിസ്.
ടെഹ്റാന് പിന്തുണയുള്ള ഹാഷെഡ് അല്‍ഷാബി അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ രണ്ടാം കമാന്‍ഡായി മുഹന്ദിസിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ യുഎസ് വ്യോമാക്രമണത്തില്‍ ലക്ഷ്യമിട്ട കറ്റേബ് ഹിസ്ബുള്ളയും ഉള്‍പ്പെടുന്നു.
82ാമത്തെ എയര്‍ബോണ്‍ ഡിവിഷനിലെ ദ്രുത പ്രതികരണ യൂണിറ്റില്‍ നിന്ന് 750 ഓളം സൈനികര്‍ അടുത്ത ദിവസങ്ങളില്‍ ഈ മേഖലയിലേക്ക് വിന്യസിക്കാന്‍ തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര് പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തിന് ശേഷം എംബസിയുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി യു എസ് ഇതിനകം തന്നെ മറൈന്‍ സൈനികരെ ബാഗ്ദാദിലേക്ക് അയച്ചിരുന്നു. എംബസിയുടെ പ്രവേശന കവാടത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയും ചെയ്തു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018 മെയ് മാസത്തില്‍ ഇറാനുമായുള്ള ഒരു ബഹുരാഷ്ട്ര ആണവ കരാറില്‍ നിന്ന് പിന്മാറുകയും സാമ്പത്തിക ഉപരോധം വീണ്ടും നടപ്പാക്കുകയും ചെയ്തതിന് ശേഷം ഈ മേഖലയിലെ പ്രതിരോധം ശക്തമാക്കാനുള്ള വാഷിംഗ്ടണിന്റെ ഏറ്റവും പുതിയ നീക്കമാണ് എസ്പറിന്റെ പ്രഖ്യാപനം.
എംബസി ആക്രമണത്തിന് ടെഹ്റാനെ കുറ്റപ്പെടുത്തിയ ട്രംപ് അമേരിക്കക്കാര്‍ കൊല്ലപ്പെട്ടാല്‍ ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കി.
ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘത്തെ ഉന്മൂലനം ചെയ്യാന്‍ യുഎസ് നടത്തിയ വ്യോമാക്രമണമാണ് പുതിയ സംഘര്‍ഷത്തിന് കാരണം. ഇറാഖിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അറിയിക്കാതെയായിരുന്നു യുഎസിന്റെ ആക്രമണം. ഇതില്‍ ഇറാഖ് പ്രധാനമന്ത്രി തന്നെ പ്രതിഷേധിച്ചു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തിന്മേല് യുഎസ് നടത്തിയ കടന്നുകയറ്റം എന്നാണ് ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദി തന്നെ പ്രതികരിച്ചത്. എംബസിക്ക് നേരെയുണ്ടായ പ്രതിഷേധം ഈ വര്‍ഷം വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രീയ തിരിച്ചടികൂടിയാണ്. ഇറാനെതിരായ യുദ്ധപ്രഖ്യാപനമാക്കി അതിനെ മറികടക്കാനാണ് ട്രംപിന്റെ ശ്രമം.
യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് 25ലേറെ പേരാണ്. ഇറാന് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് യുഎസ് അവകാശപ്പെട്ടത്. ഇതിനോടുള്ള പ്രതികരണമായിരുന്നു ബാഗ്ദാദിലെ എംബസി പ്രതിഷേധം. സ്ത്രീകള്‍ അടക്കം ആയിരക്കണക്കിനാളുകളാണ് യുഎസ് എംബിസിയിലേക്ക് ഇരമ്പിയെത്തിയത്. എംബസി ഗാര്‍ഡുകള്‍ ഗ്രനേഡുകളും ടിയര്‍ഗ്യാസുകളും പ്രയോഗിച്ചു. പക്ഷെ, രോഷാകുലരായ ജനക്കൂട്ടത്തെ തടയാന്‍ ഇതുകൊണ്ടൊന്നുമായില്ല. അവര്‍ എംബസിയിലെ സെക്യൂരിറ്റി പോസ്റ്റ് തീയിട്ടു. പ്രധാന കോംപൗണ്ടിലേക്ക് കടക്കാന്‍ പ്രതിഷേധക്കാര്‍ തുനിഞ്ഞില്ലെന്നേയുള്ളൂ. അതീവ സുരക്ഷാ മേഖലയിലുള്ള എംബിസിയിലേക്ക് ഇത്രയേറെ ജനക്കൂട്ടം ഇരമ്പിയെത്തുമെന്ന് യുഎസ് പ്രതീക്ഷിച്ചതേയില്ല. അത് ഒരുതരത്തില്‍ വലിയ ആഘാതമായിരുന്നു. ഇത് മറികടക്കാനാണ് 750 അധിക സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുമെന്ന പെന്റഗണിന്റെ പ്രഖ്യാപനം.
‘ബാഗ്ദാദില്‍ എംബസിക്ക് നേരെയുണ്ടായ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് യുഎസ് സ്വീകരിക്കുന്നത്.’-യുഎസ് ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര് സൈനിക നീക്കത്തെ ന്യായീകരിച്ചത് വ്യക്തതയോടെയാണ്.
കൂടുതല്‍ അയക്കുന്ന സൈന്യം ആദ്യ കേന്ദ്രീകരിക്കുക കുവൈത്തിലായിരിക്കും. ഈ 750 സൈനികരെ മാത്രമല്ല. 4000 അധികസൈനികരെ കൂടി വരും ദിവസങ്ങളില്‍ പശ്ചിമേഷ്യയിലേക്ക് അയക്കും എന്നാണ് പെന്‍ഗണ്‍ നല്കുന്ന സൂചന. അങ്ങനെ വന്നാല്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക വിന്യാസം കൂടുതല്‍ ശക്തമാകും. ഇറാനുമായി നേരത്തെ സംഘര്‍ഷം ഉടലെടുത്തഘട്ടത്തില് കൂടുതല്‍ സൈനികരെ യുഎസ് പശ്ചിമേഷ്യയിലേക്ക് അയച്ചിരുന്നു. 5000ലേറെ സൈനികര്‍ നിലവില്‍ ഇറാഖിലുണ്ട്. ഇതിനൊപ്പമാണ് കൂടുതല്‍ പേരെ കൂടി മേഖലയിലേക്ക് വിന്യസിക്കുന്നത്.
ഇറാനുമായുള്ള നിഴല്‍ യുദ്ധമാണ് യുഎസ് നടത്തിയതെങ്കിലും ഇറാഖുമായുള്ള ബന്ധത്തില്‍ പോലു ഇത് ഉലച്ചില്‍ സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് പുതിയ പ്രതിസന്ധി. ഇറാനുമായി നേരിട്ട് യുദ്ധത്തില്‍ ഏര്‍പ്പെടാതെ ഇറാന് പിന്തുണയുള്ള സായുധ സംഘത്തെ നേരിടുകയാണ് യുഎസ് ചെയതത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് ഇതിന്റെ ഫലം അനുഭവിക്കും എന്ന് ആവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ, ഇറാഖിന്റെ പരമാധികാരത്തില്‍ കൈകടത്തി യുഎസ് നടത്തിയ ആക്രമണം അവിടെയുള്ള യുഎസ് ‘പാവ’ സര്‍ക്കാരിനെ പോലും അസംതൃപ്തിരാക്കി മാറ്റി. സദ്ദാം ഹുസൈന് കാലത്തിന് ശേഷം യുഎസ്-ഇറാഖ് ബന്ധം ഏറ്റവും മോശമാകുന്ന തലത്തിലേക്ക് ഇത് ഇപ്പോള്‍ എത്തിയിരിക്കുന്നു. ‘അമേരിക്കയുടെ അന്ത്യം’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആയിരങ്ങള്‍ എംബസിയിലേക്ക് ഇരമ്പിയെത്തിയത്. 2006ല്‍ സദ്ദാംഹുസൈനെ അട്ടിമറിക്കാന്‍ നടത്തിയ അധിനിവേശത്തിന് ശേഷം യുഎസിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്നു ഇറാഖ്. സര്‍ക്കാരിനെ പോലും തങ്ങളുടെ ഇഷ്ടത്തിനുസരിച്ച് നിയോഗിക്കുന്നതിന് യുഎസിനായി. പക്ഷെ, രാജ്യത്ത് രാഷ്ട്രീയ സ്ഥിരത കൊണ്ടുവരുന്നതിന് യുഎസിന് സാധിച്ചില്ല. അമേരിക്കന്‍ പാവ സര്‍ക്കാരിനെതിരെ ജനകീയ പ്രതിഷേധം അടുത്തിടെ അതിശക്തമായി ഉയര്‍ന്നിരുന്നു. ബാഗ്ദാദി തെരുവില്‍ ദിവസങ്ങളോളം പതിനായിരങ്ങളാണ് പ്രക്ഷോഭം നയിച്ച് ഇറങ്ങിയത്. ആഭ്യന്തര രാഷ്ട്രീയം കലുഷിതമായി നില്ക്കുന്ന ഘട്ടത്തിലാണ് യുഎസിന്റെ സൈനികാക്രമണവും എംബസിയിലേക്കുള്ള ജനക്കൂട്ടത്തിന്റെ തിരിച്ചടിയും.
‘നഷ്ടപ്പെടുന്ന ഓരോ ജീവന്റെയും നാശം സംഭവിക്കുന്ന എന്തിന്റെയും ഉത്തരവാദികള്‍ ഇറാനായിരിക്കും. അവര്‍ അതിന് വലിയ വില നല്‍കേണ്ടിവരും. ഇത് മുന്നറിയിപ്പല്ല. ഭീഷണി തന്നെയാണ്.’ -ട്രംപ് ട്വീറ്ററില്‍ പ്രതികരിച്ചത് അതിശക്തമായി തന്നെയായിരുന്നു.
ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുമല്ലോ എന്ന ചോദ്യങ്ങളോട് ട്രംപിന്റെ മറുപടി ‘സമാധാനാണ് താന്‍ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു. ‘ഞാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. പക്ഷെ, ഇറാന് മറ്റാരേക്കാളും അത് ആഗ്രഹിക്കണം. അതുകൊണ്ട് എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് എനിക്ക് പറയാന്‍ കഴിയില്ല’- ട്രംപ് എല്ലാസാധ്യതകളും തുറന്നുവെച്ചാണ് സംസാരിച്ചത്. ഉപരോധം പ്രഖ്യാപിച്ചതിലൂടെ ഇറാനെ സാമ്പത്തികമായി വരിഞ്ഞ് മുറുക്കുന്നതിന് യുഎസിന് നേരത്തെ സാധിച്ചിരുന്നു. പുതിയ സംഘര്‍ഷം സാമ്പത്തിക ഉപരോധത്തിന് അപ്പുറത്ത് മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കുന്ന ഘട്ടത്തില്‍ എത്തിനിര്ത്തിയിരിക്കുന്നു. ഇറാഖി ജനതയെ കൊന്നൊടുക്കിയ അമേരിക്ക അതിന്റെ ഉത്തരവാദിത്തം ഇറാന് നേരെ ചുമത്താനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് മൗസാവിയുടെ മറുപടി.
എംബസിക്കുനേരെ ഉണ്ടായ ആക്രമണം രാജ്യത്തിന് നേരെ എന്നതാണ് യുഎസിനെ ക്ഷീണിപ്പിക്കുന്നത്. 2012ല്‍ ലിബിയയിലെ എംബിസി ആക്രമിക്കപ്പെട്ടതായിരുന്നു യുഎസ് ഇതിന് മുമ്പ് നേരിട്ട സമാനമായി പ്രതിസസന്ധി. അന്ന് യുഎസ് അംബാസിഡറും മൂന്ന് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇറാഖിലെ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആള്‍നാശം ഉണ്ടായില്ലെങ്കിലും തങ്ങളുടെ അഭിമാനത്തിനേറ്റ ക്ഷതമായാണ് യുഎസ് ഇതിനെ കാണുന്നത്.
ഇറാന് പിന്തുണയുള്ള കതൈബ് ഹിസ്ബുള്ള സായുധ സംഘത്തെയാണ് യുഎസ് ലക്ഷ്യമിട്ടത്. ഇറാഖിന്റെ അതിര്‍ത്തിക്കുള്ളില്‍ നിലയുറപ്പിച്ച സായുധ സംഘത്തിന് ഇറാഖി സര്‍ക്കാരിനേക്കാള്‍ കടപ്പാട് ഇറാനോട് ആണ് എന്നാണ് യുഎസ് ആരോപണം. 25 പേര് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 55 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇറാഖിലെ യുഎസ് സൈനിക താവളത്തില്‍ ഉണ്ടായിരുന്ന യുഎസ് ഉദ്യോസ്ഥന് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിരുന്നു യുഎസിന്റെ സൈനിക നടപടി. കതൈബ് ഹിസ്ബുള്ളയാണ് റോക്കറ്റ് ആക്രമണത്തിന് പിന്നില്‍ എന്നാണ് യുഎസിന്റെ വാദം. ഇറാനാണ് യുഎസ് എംബിസി ആക്രമണം സംഘടിപ്പിച്ചത് എന്നുകൂടി അമേരിക്ക കുറ്റപ്പെടുത്തുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply