കേന്ദ്ര നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് ഗവര്‍ണ്ണര്‍; ഗവര്‍ണ്ണര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല

ENQK0ITVUAAII1Dതിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് നിയമസാധുതയില്ലെന്ന് ഗവർണ്ണർ . പൗരത്വപ്രശ്‌നം പൂര്‍ണമായും കേന്ദ്ര വിഷയമാണ്. എതിരഭിപ്രായം പ്രകടപ്പിക്കുന്നതിനോട് വിരോധമില്ലെന്നും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയില്‍ പെട്ട കാര്യങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടതെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. അതുകൊണ്ട് തന്നെ അപ്രസക്തവുമാണെന്നും ഗവർണ്ണർ തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്രം പാസാക്കിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. കേരളത്തെ നിയമം ഒരു തരത്തിലും ബാധിക്കില്ല. കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ലെന്നും ഗവർണ്ണർ വിശദീകരിച്ചു.

കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശമനുസരിച്ചാകാം സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയത്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസിന് ക്രിമിനല്‍ ലക്ഷ്യമുണ്ടെന്നും ഗവർണ്ണർ ആരോപിച്ചു. കേന്ദ്രവുമായി സഹകരിക്കരുത്, വിവരങ്ങള്‍ നല്‍കരുത് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ചരിത്ര കോണ്‍ഗ്രസില്‍ ഉയര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണ്ണര്‍ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കണം: രമേശ് ചെന്നിത്തല

കണ്ണൂര്‍: പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റെ അഭിപ്രായത്തോടു യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ പ്രമേയം പാസാക്കാന്‍ നിയമസഭയ്ക്ക് പൂര്‍ണമായ അധികാരവും അവകാശവുമുണ്ട്. മുമ്പും പാസാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനൊപ്പം നില്‍ക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് ഗവര്‍ണര്‍ക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ നിയമം തന്നെ ഭരണഘടനാവിരുദ്ധമായതിനാല്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കയാണ്. അതിനാല്‍ ഇതുവരെ വിജ്ഞാപനം പോലും ഇറങ്ങിയിട്ടില്ല. ഗവര്‍ണര്‍ ദിവസവും വിവാദങ്ങളുണ്ടാക്കുന്നത് ശരിയല്ല. കഴിഞ്ഞ അഞ്ചു വര്‍ഷം ഇവിടെ മറ്റൊരു ഗവര്‍ണറുണ്ടായിരുന്നു. അദ്ദേഹത്തിന് വ്യക്തിപരമായ അഭിപ്രായങ്ങളില്ലാതിരുന്നതുകൊണ്ടാണോ വിവാദങ്ങള്‍ ഉണ്ടാകാതിരുന്നത്? പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഗവര്‍ണ്ണര്‍ ബിജെപിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

825300-5351jpv4tnyoigok1xtxposkxefxljodr9v04853687പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയം തള്ളിയ കേരള ഗവര്‍ണ്ണര്‍ ബി.ജെ.പിയുടെ അംഗീകൃത ഏജന്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ നിയമസഭയക്ക് സ്വാതന്ത്ര്യമുണ്ട്. അതിനു ഭരണഘടനപരമായ സാധ്യതയുണ്ടോയെന്ന് പരിശോധിക്കേണ്ടത് നിയമജ്ഞരാണ്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് പോലെയാണ് ഗവര്‍ണ്ണറുടെ ചില പ്രതികരണം. ഗവര്‍ണ്ണര്‍ ഔദ്യോഗിക പദവിയോട് നീതിപുലര്‍ത്തിയില്ല. ഗവര്‍ണ്ണറുടെ നടപടി അംഗീകരിക്കാനാവില്ല.

ഭരണഘടനാ പദവികളോട് എന്നും തികഞ്ഞ ആദരവ് പ്രകടിപ്പിച്ച വ്യക്തിയാണ് താന്‍. ഗവര്‍ണ്ണറോട് ഒരു വ്യക്തി വൈരാഗ്യവും ഇല്ല. യൂത്ത് കോണ്‍ഗ്രസ്സ് കാലം മുതല്‍ അദ്ദേഹവുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി തനിക്ക് അദ്ദേഹത്തെ അറിയാം. പൗരത്വ നിയമ ഭേദഗതിക്കെതിരേ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ ബി.ജെ.പിയുടെ ഏക എം.എല്‍.എ പോലും അനുകൂലിച്ചു. എന്നിട്ടാണ് ഗവര്‍ണ്ണറുടെ വിചിത്രമായ നിലപാടെന്നും മുല്ലപ്പള്ളി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment