കേരളത്തില്‍ കുടിയന്മാര്‍ കൂടുന്നു; ക്രിസ്മസ്-പുതുവത്സരത്തിന് കുടിച്ചുതീര്‍ത്തത് 522.93 കോടി രൂപയുടെ മദ്യം

madyamതിരുവനന്തപുരം: കേരളത്തില്‍ മദ്യപാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ സൂചനയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര സീസണിൽ (ഡിസംബർ 22 മുതൽ 31 വരെയുള്ള 10 ദിവസത്തെ വില്‍പ്പന) കണക്കുകള്‍ നല്‍കുന്നത്. ഈ ദിവസങ്ങളില്‍ കേരളം കുടിച്ച മദ്യത്തിന്റെ കണക്ക് ബെവ്‌കോ പുറത്തുവിട്ട കണക്കുപ്രകാരം 522.93 കോടി രൂപയുടെ മദ്യമാണ് ഇക്കഴിഞ്ഞ ക്രിസ്മസ്-പുതുവത്സര സീസണിൽ കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വര്‍ഷം ഇത് 512.54 കോടി രൂപയായിരുന്നു.

പുതുവത്സര തലേന്ന് സംസ്ഥാനത്ത്‌ റെക്കോഡ് മദ്യ വില്‍പ്പനയാണ് നടന്നത്. കണക്കുകള്‍ പ്രകാരം 68.57 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ഈ ഒറ്റദിവസം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്.

ക്രിസ്മസ് തലേന്നും മദ്യ വില്‍പ്പനയില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ 63 കോടി രൂപയുടെ മദ്യമായിരുന്നു വിറ്റത്. ഈ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഇതില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടായി.

തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ മദ്യവില്‍പ്പന ശാലയില്‍ 88 ലക്ഷം രൂപയുടെ മദ്യമാണ് ഒരു ദിവസം വിറ്റത്. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന നിരക്കിലുള്ള വില്‍പ്പന ഇതാണ്. രണ്ടാം സ്ഥാനത്താകട്ടെ പാലാരിവട്ടവും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബവ്റിജസ് കോർപ്പറേഷന് 10.39 കോടി രൂപ കൂടുതൽ ലാഭമാണ് ഇക്കുറി കിട്ടിയിരിക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment