5 ഭാഷകളില്‍ 5000-ത്തോളം സ്‌ക്രീനുകളില്‍ റിലീസ്; ബ്രഹ്മാണ്ഡ ചിത്രമാകാന്‍ ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’

marakkarആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രം മാര്‍ച്ച് 26-നാണ് തിയേറ്ററുകളിലെത്തുന്നത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം 50-ലേറെ രാജ്യങ്ങളിലെ 5000-ത്തോളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും ‘മരക്കാര്‍’.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. മോഹന്‍‌ലാലിനു പുറമെ മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

marakkar1മാര്‍വെല്‍ സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്. കിങ്‌സ്‌മെന്‍, ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്‌സി, ഡോക്ടര്‍ സ്‌ട്രെയിഞ്ച്, നൗ യൂ സീ മീ 2 എന്നീ ലോകോത്തര സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയത് അനിബ്രയിനാണ്. ആശിര്‍വാദ് സിനിമാസിന്റെ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ് ചിത്രത്തിൻെറ നിർമ്മാണം. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും.

കുതിരപ്പുറത്ത് പായുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. താരത്തിന്റെ കൈപ്പടയില്‍ എഴുതിയ കുറിപ്പും അതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രം 2020 ല്‍ ആരാധകര്‍ക്ക് ദൃശ്യവിസ്മയം തീര്‍ക്കും എന്നാണ് ന്യൂ ഇയര്‍ സന്ദേശത്തില്‍ പറയുന്നത്. ചിത്രം മാര്‍ച്ച് 26ന് തിയറ്ററുകളിലെത്തും.

https://youtu.be/yZqQ8C_pEXM


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment