കഞ്ചാവ് കടത്തുകാരുടെ പേടിസ്വപ്നമായ പെണ്‍‌സിംഹം ഷര്‍മിള ജയറാം

453പാലക്കാട്: അട്ടപ്പാടിയുടെ വനാന്തരങ്ങളെ വിറപ്പിച്ച പെണ്‍ സിംഹമായിരുന്നു ഷര്‍മിള ജയറാം എന്ന ഫോറസ്റ്റ് ഓഫീസര്‍. കഞ്ചാവ് കടത്തുകാരുടെ പേടിസ്വപ്‌നമായ ഈ റേഞ്ച് ഓഫീസര്‍ നടത്തിയ വേട്ടകള്‍ നിരവധി. മാവോയിസ്റ്റുകളെ പേടിച്ച് കഴിഞ്ഞിരുന്ന വനപാലകര്‍ക്കിടയിലേക്ക് കാരിരുമ്പിന്റെ കരുത്തുള്ള മനസ്സുമായി ഷര്‍മിളയെത്തി. ഏത് കൊലകൊമ്പനെയും വിറപ്പിക്കാന്‍ തനിക്കാവുമെന്ന ദൃഢനിശ്ചയത്തോടെ അവര്‍ ഉള്‍ക്കാടുകള്‍ കയറിയിറങ്ങി. ദുര്‍ഘടം പിടിച്ച, അപകടങ്ങള്‍ നിറഞ്ഞ കാട്ടുവഴികള്‍ അവര്‍ക്ക് ഒരു വെല്ലുവിളിയായിരുന്നില്ല. മല്ലിശ്വരന്‍മുടി, ചെന്താമല തുടങ്ങിയ മലകളിലേക്ക് ധൈര്യസമേതം ചെന്നെത്തിയ ഷര്‍മിള ജയറാം അവിടെയുള്ള കഞ്ചാവ് തോട്ടങ്ങള്‍ അഗ്നിക്കിരയാക്കി.

നിയമലംഘകരെ വേട്ടയാടിപ്പിക്കല്‍ മാത്രമായിരുന്നില്ല ഈ റേഞ്ച് ഓഫീസറുടെ കര്‍ത്തവ്യങ്ങള്‍. ആദിവാസി മേഖലയിലുള്ളവര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ശക്തമായ ഇടപെടലുകള്‍ ഷര്‍മിള നടത്തി. നിരവധി നല്ല മനസ്സുകളുടെ സഹകരണത്തോടെ ആരണ്യകം എന്ന പദ്ധതിയ്ക്ക് ഷര്‍മിള രൂപം കൊടുത്തു. സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും അവര്‍ ആരണ്യകം പദ്ധതിയിലൂടെ എത്തിച്ചുകൊടുത്തു.

സ്വന്തം ചുമതലകള്‍ ആവേശത്തോടും ആത്മാര്‍ത്ഥതയോടും ചെയ്തു പോന്ന ഷര്‍മിള ജയറാം എന്ന പെണ്‍കരുത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇവിടെയുള്ളവര്‍. കഴിഞ്ഞ 24ന് വനംവകുപ്പിന്റെ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ ഷര്‍മിള പെരുന്തല്‍മണ്ണ സഹകരണാശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നാണ് മരിച്ചത്. ഭവാനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ ജീപ്പില്‍ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം പുഴയിലേക്ക് പതിക്കുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന മുക്കാലി സ്വദേശി ഉബൈദ് (27) കഴിഞ്ഞ 27ന് മരിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment