നാഥുറാം ഗോഡ്സെയും സവര്‍ക്കറും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന് സേവാദളിന്റെ ലഘുലേഖ

825332-742iexr2jyddtwmsv0bdhojs85newf3mfjk7832134ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോദ്സെയും ഹിന്ദുത്വത്തിന്റെ ഉപജ്ജാതാവ് വി.ഡി. സവര്‍ക്കറും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്നും ഇരുവരും ശാരീരിക ബന്ധമുണ്ടായിരുന്നു എന്നും ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാദളിന്റെ കൈപ്പുസ്തകം. ഭോപ്പാലിലെ പാര്‍ട്ടി പരിശീലന ക്യാമ്പില്‍ പ്രകാശനം ചെയ്ത പുസ്തകത്തിലാണ് ഇരുവരും സ്വവര്‍ഗാനുരാഗികളായിരുന്നു എന്ന് ആരോപിക്കുന്നത്.

ഡൊമിനിക് ലാപിയറും ലാറി കോളിന്‍സും ചേര്‍ന്നെഴുതിയ വിഖ്യാത ചരിത്ര പുസ്തകമായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് (സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍) എന്ന പുസ്തകത്തില്‍ നിന്ന് എടുത്തതാണ് എന്ന രീതിയിലാണ് ഇത് അവതരിപ്പിക്കുന്നത്. ‘വീര്‍ സവര്‍ക്കര്‍ എത്ര ധീരനാണ്’ എന്നാണ് പുസ്തകത്തിന്റെ തലക്കെട്ട്. ‘ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുമ്പ് നാഥുറാം ഗോഡ്‌സെയുടെ ശാരീരിക ബന്ധത്തെ കുറിച്ച് ഒരു സൂചന മാത്രമേ ഉള്ളൂ. സ്വവര്‍ഗ ബന്ധത്തില്‍ അദ്ദേഹത്തിന്റെ പങ്കാളി വീര്‍ സവര്‍ക്കര്‍ ആയിരുന്നു’- എന്നാണ് ഹിന്ദിയില്‍ എഴുതിയ ലഘുലേഖയില്‍ പറയുന്നത്.

ചോദ്യോത്തര രീതിയിലാണ് ലഘുലേഖ എഴുതപ്പെട്ടിരിക്കുന്നത്. ഇതില്‍ ഒരു ചോദ്യം ഇങ്ങനെയാണ്. ‘ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ സവര്‍ക്കര്‍ പ്രേരിപ്പിച്ചിരുന്നോ? ‘ അതേ എന്നാണ് ഉത്തരം നല്‍കിയിട്ടുള്ളത്. 12 വയസ്സായിരിക്കെ സവര്‍ക്കര്‍ പള്ളിക്ക് കല്ലെറിഞ്ഞതായും ലഘുലേഖയില്‍ ഉണ്ട്.

ലഘുലേഖയിലെ പരാമര്‍ശങ്ങളെ സേവാദള്‍ ചീഫ് ഓര്‍ഗനൈസര്‍ ലാല്‍ജി ദേശായി ന്യായീകരിച്ചു. ‘ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഗ്രന്ഥകാരന്‍ ബുക്ക്‌ലെറ്റ് തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ അതു ഞങ്ങള്‍ക്ക് പ്രധാനമല്ല. സ്വന്തം കാര്യങ്ങള്‍ പറയാന്‍ ഇന്ന് രാജ്യത്ത് എല്ലാവര്‍ക്കും നിയമപരമായ അവകാശമുണ്ട്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്ധ്യപ്രദേശിലെ സംഭവങ്ങള്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡിയെ ബാധിക്കുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നത്. മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ഉന്നതസ്ഥാനീയനാണ് സവര്‍ക്കര്‍ എന്നാണ് നേരത്തെ സേനാ എം.പി സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നത്. ഗാന്ധിയോടും നെഹ്‌റുവിനോടുമാണ് അദ്ദേഹം സവര്‍ക്കറെ ഉപമിച്ചിരുന്നത്. എന്നാല്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസിന്റെ ഭാരത് ബച്ചാവോ റാലിയില്‍ സവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉന്നയിച്ചിരുന്നത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News