Flash News

ഖുദ്സ് സേനയും ഖാസെം സൊലൈമാനിയും

January 3, 2020

new-project-4__1578040305വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട കാസിം സൊലൈമാനി ആരായിരുന്നു? ഇറാന്റെ റെവലൂഷനറി ഗാർഡ് രഹസ്യവിഭാഗം മേധാവിയായിരുന്നു സൊലൈമാനി. യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമായിരുന്നു ആക്രമണം നടത്തിയത്.

1998 മുതൽ ഖുദ്സ് ഫോഴ്സിന്റെ നേതാവായിരുന്ന സൊലൈമാനി ഇതിന് മുൻപും കൊല്ലപ്പെട്ടതായി വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. 2006 ലും 2012 ലും 2015 ലും സൊലൈമാനി കൊല്ലപ്പെട്ടതായി അഭ്യുങ്ങളുണ്ടായി. സൊലൈമാനിക്ക് നേരെ നിരവധി തവണ വധശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. പാശ്ചാത്യ, ഇസ്രായേൽ, അറബ് ഏജൻസികളായിരുന്നു വധശ്രമങ്ങൾക്ക് പിന്നിൽ.

പശ്ചിമ-മധ്യ-പൂര്‍വ്വേഷ്യയിലെ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് സൈനിക താല്‍പ്പര്യങ്ങള്‍ക്ക് വിലങ്ങ് തടിയായി നില്‍ക്കുന്ന സൈനിക സംഘടനയാണ് ഖുദ്സ് സേന. ഇറാനിലെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രത്യേക സേനയായ ഖുദ്സിനെ 1998 മുതല്‍ നിയന്ത്രിച്ചിരുന്ന വ്യക്തിത്വമാണ് കൊല്ലപ്പെട്ട ഖാസെം സൊലൈമാനി. വിദേശ രാജ്യങ്ങളില്‍ സൈനിക ഓപ്പറേഷന്‍ അടക്കം നടത്തുന്ന സംഘടന അമേരിക്ക വിരുദ്ധരായ പോരാളികളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു.

LB2GTJroC6tvx3o9d45elh65kbRkoREIau8JTPB2വിദേശത്തുള്‍പ്പെടെ രഹസ്യദൗത്യങ്ങള്‍ നടത്തുകയാണ് സേനയുടെ ലക്ഷ്യം. ഹിസ്ബുല്ല, ഹമാസ്, ഹൂതി, ഷിയ സംഘനകള്‍ക്ക് കുദ്‌സ് സേന പിന്തുണ നല്‍കുന്നുണ്ട്. ഇറാന്‍-ഇറാഖ് യുദ്ധകാലത്ത് കുര്‍ദുകളെ കുദ്‌സ് സേന പിന്തുണച്ചു. സിറിയയില്‍ ബഷര്‍ അല്‍ അസദ് ഭരണകൂടത്തെ നിലനിര്‍ത്തുന്നതില്‍ സൊലൈമാനിയും കുദ്‌സും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇറാഖിൽ ഇസ്‌ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്താൻ സായുധ സംഘത്തെയും സഹായിച്ചിട്ടുണ്ട്. 62 കാരനായ ജനറൽ സൊലൈമാനി ഇറാനിയൻ ഭരണകൂടത്തിലെ പ്രധാന വ്യക്തിത്വമായിരുന്നു. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള ഖൊമൈനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഖൊമേനിയുടെ കീഴിലായിരുന്നു സൊലൈമാനിയുടെ ഖുദ്സ് ഫോഴ്സ്. നൂറു കണക്കിന് അമേരിക്കൻ പൗരന്മാരുടെ മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഇത്തരം നടപടികള്‍ കാരണം കുദ്‌സേന ഒരു ഭീകരസംഘടനയാണെന്നാണ് യുഎസും സൗദി അറേബ്യയും ബഹ്‌റൈനും ആരോപിക്കുന്നത്.

തെക്കുകിഴക്കൻ ഇറാനിലെ കെർമൻ പ്രവിശ്യയിലെ ഒരു പാവപെട്ട കുടുംബത്തിലാണ് 1957 നവംബർ 11 ന് സൊലൈമാനി ജനിച്ചത്. കേവലം പതിമൂന്നാം വയസിൽ നിർമാണ തൊഴിലാളിയായിട്ടാണ് സൊലൈമാനിയുടെ തുടക്കം. 1979 ലെ ഇറാനിയൻ വിപ്ലവ കാലത്താണ് ഇറാൻ മിലിട്ടറിയുടെ ഭാഗമാകുന്നത്. 2005 ൽ ഇറാഖിൽ സർക്കാർ പുനഃസ്ഥാപിച്ചതിനെ തുടർന്ന് മുൻ പ്രധാനമന്ത്രിമാരായ ഇബ്രാഹിം അൽ ജാഫാരി, നൂറി അൽ മാലികി എന്നിവരുടെ കീഴിൽ ഇറാഖ് രാഷ്ട്രീയത്തിലേക്കും സൊലൈമാനിയുടെ സ്വാധീനം നീണ്ടു.

soleimaniഇറാഖിലും സിറിയയിലും മറ്റ് പല രാജ്യങ്ങളിലും ശക്തമായ സ്വാധീനമുള്ള വ്യക്തിയായിരുന്നു കുദ്‌സ് സേനയുടെ തലവനായിരുന്ന ഖാസൈം സൊലൈമാനി. നേരത്തെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഉണ്ടായിരുന്ന സമയത്ത് ഖാസൈം സുലൈമാനിയുടെ സ്വാധീനം പ്രകടമായിരുന്നു.

അതുപോലെ 2007ല്‍ ഇറാഖില്‍ വലിയ വര്‍ഗീയ കലാപം ഉണ്ടായ സമയത്ത് അമേരിക്കയും ഇറാനും നേരിട്ട് ബാഗ്ദാദില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. അന്ന് ഇറാനെ പ്രതിനിധീകരിച്ചത് ഇറാന്‍ അംബാസിഡറാണ്. ഈ അംബാസിഡര്‍ ചര്‍ച്ചയ്ക്കിടയില്‍ പലവട്ടം പുറത്തുപോയി സൊലൈമാനിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പിന്നീട് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹമായിരുന്നു ആ ചര്‍ച്ച നിയന്ത്രിച്ചിരുന്നത്.

ഇത്തരത്തില്‍ സുപ്രധാനമായ പല ഇടപെടലുകളും നടത്തിയിട്ടുള്ള നേതാവാണ് സൊലൈമാനി. വലിയ താരപരിവേഷം
സൊലൈമാനിയ്ക്ക് ഇറാനിലുണ്ട്. അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങണമെന്ന് അവിടെയുള്ള സൈന്യത്തെ അനുകൂലിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ടെഹ്‌റാനില്‍ നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ അവാര്‍ഡ് നേടിയ പല ചലച്ചിത്ര പ്രവര്‍ത്തകരും അവരുടെ പുരസ്‌കാരം സൊലൈമാനിക്കാണ് സമര്‍പ്പിച്ചത്. അതുകൊണ്ട് തന്നെ സൊലൈമാനിയ്ക്ക് ഇറാനില്‍ ഒരു ദേശീയ മുഖം തന്നെ കൈവന്നിട്ടുണ്ട്. അദ്ദേഹത്തെയാണ് അമേരിക്ക ഇപ്പോള്‍ വകവരുത്തിയിരിക്കുന്നത്. അതിന് തീര്‍ച്ചയായും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് തന്നെ ഇറാന്‍ വ്യക്തമാക്കയിട്ടുണ്ട്.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top