Flash News

ബാഗ്ദാദ് വ്യോമാക്രമണം: പെട്രോള്‍ ഡീസല്‍ വില ഉയരാന്‍ സാധ്യത

January 3, 2020

Untitled-design-4-1-768x512ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ ചാര തലവന്‍ കൊല്ലപ്പെട്ടതോടെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ലോകരാഷ്ട്രങ്ങള്‍ യുദ്ധ സാധ്യത വിലയിരുത്തുന്നതിനിടെയാണ് എണ്ണ വില കൂടുന്നത്. ഇരു വിപണിയിലും വില മൂന്ന് ശതമാനം ഉയര്‍ന്നു. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വരുമിത്.

രാജ്യത്തെ ഇന്ധന വില അന്താരാഷ്ട്ര ക്രൂഡ് നിരക്കിനെ നേരിട്ട് ആശ്രയിച്ചായതിനാൽ മിഡിൽ ഈസ്റ്റിലെ എണ്ണരാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന സംഘർഷം പെട്രോൾ, ഡീസൽ വില ഉയർത്താൻ സാദ്ധ്യതയുണ്ടെന്ന് വിശകലന വിദഗ്ദ്ധർ പറയുന്നു.

ന്യൂദൽഹിയിൽ വെള്ളിയാഴ്ച ഒരു ലിറ്റർ പെട്രോളിന് 75.35 രൂപയും ഡീസലിന് 68.25 രൂപയുമാണ് വില. മുംബൈയിൽ ഒരു ലിറ്ററിന് പെട്രോളിന് 80.94, ഡീസലിന് 71.56 . ബംഗളൂരുവിൽ പെട്രോളിന് 77.87 , ഡീസലിന് 70.52 . ചെന്നൈയിൽ പെട്രോളിന് 78.28 , ഡീസലിന് 72.12. ഹൈദരാബാദിൽ പെട്രോളിന് 80.12, ഡീസലിന് 74.42. ഗുഡ്ഗാവിൽ നിങ്ങൾ പെട്രോളിന് 74.72, ഡീസലിന് 67.20.

ഡിസംബർ മുതൽ പെട്രോളിന്റെ വില ഏതാനും പൈസ മാത്രം വർദ്ധിച്ചെങ്കിലും ഡീസൽ നിരക്ക് ലിറ്ററിന് 2 രൂപയിലധികം ഉയർന്നു. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കിലെ വ്യത്യാസത്തിന് അനുസരിച്ചാണ് പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് സർക്കാരിന് കീഴിലുള്ള ഇന്ധന റീട്ടെയിലർമാരാണ് വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര ബെഞ്ച്മാർക്ക് നിരക്കായ പെട്രോളിന്റെയും ഡീസലിന്റെയും രണ്ടാഴ്ചത്തെ ശരാശരി കണക്കിലെടുത്താണ് വില തീരുമാനിക്കുന്നത്. യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കും ഇന്ധനങ്ങളുടെ വില കണക്കാക്കാൻ കണക്കിലെടുക്കും. ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80% ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കമാന്‍ഡര്‍ കാസിം സുലൈമാനി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിനെ ഇറാന്‍ ശക്തമായി അപലപിച്ചു. അമേരിക്കന്‍ നടപടി ഭീകര പ്രവര്‍ത്തനത്തിന് തുല്ല്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് പറഞ്ഞു. ഐഎസ്, അല്‍ഖ്വയ്ദ തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന ഖുദ് സേനാ തലവനെയാണ് അമേരിക്ക വധിച്ചതെന്നും ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നുണ്ടാകുന്ന എല്ലാ പ്രത്യാഘാതങ്ങള്‍ക്കും സംഭവവികാസങ്ങള്‍ക്കും ട്രംപ് ഭരണകൂടമായിരിക്കും ഉത്തരവാദികളെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top