തിരുവല്ല: ഫോമയും, ലെറ്റ് ദെം സ്മൈല്‍ എഗെയ്ന് (LTSA) എന്ന ചാരിറ്റി സംഘടനയും വീണ്ടു ഒരിക്കല്‍ കൂടി കടപ്രയിലെ ഫോമാ കോളനിയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. തിരുവല്ല കടപ്രയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ മില്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജനുവരി 5നു 10 മണിക്ക് ക്യാമ്പിനു തുടക്കം കുറിക്കും.
അമേരിക്കയിലെ ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ നയിക്കുന്ന ഈ ക്യാമ്പ് അമേരിക്കന്‍ മലയാളികളുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെട്ട ഫോമാ ഗ്രാമത്തില്‍ തന്നെ വീണ്ടും നടത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു ഫോമാ ചാരിറ്റി ചെയര്പേഴ്സന് ജിജു കുളങ്ങര, ചാരിറ്റി വൈസ് ചെയര്പേഴ്സന് ജിബി പാറക്കല്‍ എന്നിവര്‍ അറിയിച്ചു.
ലെറ്റ് ദെം സ്മൈല്‍ എഗെയ്നിന്റെ ഭാരവാഹികളും കേരള സന്ദര്‍ശനം നടത്തുന്ന ഫോമായുടെ നേതാക്കന്മാരായ അനിയന് ജോര്‍ജ്, ജേക്കബ് തോമസ്, സജി അബ്രഹാം, ജോസ് പുന്നൂസ്, സക്കറിയ കരുവേലില്‍, അച്ചന്കുഞ്ഞു, ജോസ് മണക്കാട്ട് തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ് മുഖ്യ അതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടാതെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ സനല്‍ കുമാര്‍, അനില്‍ ഉഴത്തില്‍, ഈപ്പന് കുര്യന്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കുന്നതായിരിക്കും.
ഫോമാ വില്ലേജ് പദ്ധതിയുടെ ഭാഗമായി 2019 ജനുവരി 12 മുതല്‍ 19 വരെ പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയിരുന്നു. ഫോമാ വില്ലേജിലെ ശിലാസ്ഥാപനം നടത്തിയതിന് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും ഒരു മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply