Flash News

ചന്ദ്രശേഖര്‍ ആസാദിനേയും കണ്ണന്‍ ഗോപിനാഥിനേയും വിട്ടയക്കണം: ശംസീര്‍ ഇബ്രാഹിം

January 5, 2020 , ഫ്രറ്റേണിറ്റി, മലപ്പുറം

fra1

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടി തടവറയിലടക്കപ്പെട്ട ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി മാറഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നിര്‍വഹിക്കുന്നു

പൊന്നാനി: സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരായ ചരിത്രപരമായ പോരാട്ടത്തില്‍ തടവിലാക്കപ്പെട്ട ചന്ദ്രശേഖര്‍ ആസാദിനെയും കണ്ണന്‍ ഗോപിനാഥിനേയും വിട്ടയക്കണമെന്നും മുഴുവന്‍ സമര പോരാളികളുടെയും മോചനത്തിനായി നാം ശബ്ദിക്കണമെന്നും തെരുവിലിറങ്ങണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് ശംസീര്‍ ഇബ്രാഹിം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടി തടവറയിലടക്കപ്പെട്ട ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി മാറഞ്ചേരിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് ഉദ്ഘാടനം ചെയ്തു. റാപ്പ് പെര്‍ഫോമന്‍സ് സുമിത് സാമോസ് (ജെ.എന്‍.യു) മുഖ്യാതിഥിയായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് നാസര്‍ കീഴുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ അനീഷ് പാറമ്പുഴ, ഫസ്ന മിയാന്‍, ജില്ല പ്രസിഡന്‍റ് കെ.കെ അഷ്റഫ് എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി മുഹമ്മദ് ഹംസ സ്വാഗതവും കാസിം അയിരൂര്‍ നന്ദിയും പറഞ്ഞു.

നേരത്തെ മുക്കാലയില്‍നിന്ന് മാറഞ്ചേരിയിലേക്ക് നടന്ന സ്വീകരണ റാലിക്ക് ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി ഫയാസ് ഹബീബ്, സല്‍മാന്‍ താനൂര്‍, കാസിം അയിരൂര്‍, ഇസ്മായില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

fra2

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാടി തടവറയിലടക്കപ്പെട്ട ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയും ഫ്രറ്റേണിറ്റിയും സംയുക്തമായി മാറഞ്ചേരിയില്‍ നല്‍കിയ സ്വീകരണം.




Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top