- Malayalam Daily News - https://www.malayalamdailynews.com -

ഇറാനിലെ ബോംബാക്രമണം; യു.എസിനെതിരെ തെരുവുകളില്‍ രോഷാഗ്നിയുയര്‍ത്തി ഇറാനിയന്‍ ജനത

iranഇറാഖില്‍ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇറാന്‍ റവല്യൂഷനറി ആര്‍മി തലവന്‍ ഖാസിം സുലൈമാനിയുടെ വിലാപയാത്രയില്‍ അമേരിക്കയ്ക്കെതിരായ് ശക്തമായ പ്രതിഷേധമിരമ്പി. കഴിഞ്ഞദിവസം നടന്ന മയ്യത്ത് നമസ്‌കാരത്തില്‍ ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദല്‍ മഹ്ദിയടക്കം നിരവധി രാഷ്ട്രീയ-മതനേതാക്കള്‍ പങ്കെടുത്തു. ചടങ്ങുകളില്‍ കറുത്ത വേഷത്തിലാണ് ആളുകള്‍ എത്തിയത്.

ഇറാന്റെ വിശിഷ്ട സൈനികവിഭാഗമായ ഖുദ്സ് സേനയുടെ തലവന്‍ ഖാസിം സുലൈമാനി, ഇറാഖ് പാരാമിലിട്ടറി സേനയുടെ ഉപമേധാവി അബു മഹ്ദി അല്‍ മുഹന്ദിസ് എന്നിവരുടെ സംസ്‌കാരച്ചടങ്ങില്‍ മുഹന്ദിസിന്റെ സഹപ്രവര്‍ത്തകന്‍ ഹാദി അല്‍ അമേരി, ഷിയ നേതാവ് അമ്മര്‍ അല്‍ ഹക്കിം, മുന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലിക്കി തുടങ്ങിയവര്‍ പങ്കെടുത്തു.

ബാഗ്ദാദിലെ കാദിമിയ ജില്ലയിലെ ഷിയ പള്ളിയിലേക്കാണ് ശവമഞ്ചങ്ങള്‍ ആദ്യം വഹിച്ചത്. ഇവിടെ ഒത്തുകൂടിയ ആയിരങ്ങള്‍ ‘അമേരിക്കയ്ക്ക് അന്ത്യം’ എന്ന് ആര്‍ത്തുവിളിച്ചു.

ഷിയ പുണ്യനഗരമായ നജഫിലാണ് മുഹന്ദിസിന്റെയും മറ്റ് ഇറാഖികളുടെയും മൃതദേഹം ഖബറടക്കിയത്. സുലൈമാനിയടക്കം ഇറാന്‍കാരുടെ മൃതദേഹങ്ങള്‍ കബറടക്കത്തിനായി ഞായറാഴ്ച തെഹ്റാനിലേക്ക് കൊണ്ടുപോകും. ഇറാനില്‍ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.



Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]