തിരിച്ചടിച്ച് ഇറാന്‍; യുഎസ് എംബസിയ്ക്ക് നേരെ മിസൈല്‍ ആക്രമണം

Rocket-fire-reported-in-Baghdad-near-US-Embassyബാഗ്ദാദ്: ഇറാന്‍ രഹസ്യസേന തലവന്‍ ഖാസെം സൊലൈമാനി യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാഖിലെ  യുഎസ് എംബസിയ്ക്ക് സമീപം മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ ആളപായമുണ്ടാവുകയോ ആര്‍ക്കും പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് ഇറാഖി സൈന്യം വ്യക്തമാക്കി.

ബാഗ്ദാദിലെ യുഎസ് എംബസി, ബലാദ് എയര്‍ ഫോഴ്‌സ് ബേസ് ക്യാമ്പ് എന്നിവയ്ക്ക് സമീപം ശനിയാഴ്ചയാണ് മിസൈല്‍ ആക്രമണം. അതീവ സുരക്ഷിത മേഖലയായ ഗ്രീന്‍സോണിലെ സെലിബ്രേഷന്‍ സ്‌ക്വയര്‍, ജാഡ്രിയ എന്നിവിടങ്ങളിലാണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം.

യുഎസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന സൈനിക താവളമാണ് ബലാദിലെ ബേസ് ക്യാമ്പ്. നിരവധി സര്‍ക്കാര്‍ ഓഫീസുകളും വിദേശരാജ്യങ്ങളും സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഗ്രീന്‍സോണ്‍. ഇവിടേക്കാണ് ശനിയാഴ്ച പ്രാദേശിക സമയം വൈകിട്ടോടെ മോര്‍ട്ടാര്‍ ആക്രമണം നടന്നത്. ഒരു മോര്‍ട്ടാര്‍ വന്നുവീണത് സുരക്ഷാ മേഖലയ്ക്കുള്ളിലായിരുന്നു, രണ്ടാമത്തേത് പുറത്തും. തുടര്‍ന്ന് അപായ സൈറണും മുഴങ്ങി. ഒട്ടേറെ നയതന്ത്രജ്ഞരും സൈനികരും മേഖലയില്‍ താമസിക്കുന്നുണ്ട്.

iran attackഅതിനു ശേഷമാണ് കാത്യുഷ റോക്കറ്റുകള്‍ വടക്കന്‍ ബഗ്ദാദിലെ ബലാദ് വ്യോമതാവളത്തില്‍ വീണത്. എവിടെ നിന്നാണ് റോക്കറ്റ് വന്നതെന്നറിയാന്‍ യുഎസ് ആളില്ലാ ഡ്രോണുകള്‍ അയച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകള്‍ വന്നു വീഴുംവിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവര്‍ത്തനം. അതിവേഗത്തില്‍ റോക്കറ്റുകളയയ്ക്കാനും സാധിക്കും. രണ്ടാം ലോകമഹായുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനില്‍ ഇവയുടെ നിര്‍മാണ യൂണിറ്റുകളുമുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം യുഎസ് എംബസിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു. ഇറാനും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരായ നടപടി കടുത്തതായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.


Print Friendly, PDF & Email

Related News

Leave a Comment