Flash News

പുത്തരിയില്‍ കല്ലുകടി; പൗരത്വ ഭേദഗതിയെക്കുറിച്ച് ബോധവത്ക്കരണം നടത്താനിറങ്ങിയ അമിത് ഷായ്ക്കെതിരെ പ്രതിഷേധം; ഡല്‍ഹിയില്‍ മലയാളി യുവതിയോട് വീടൊഴിയാന്‍ വീട്ടുടമയുടെ നിര്‍ദ്ദേശം

January 5, 2020

shahന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രാബല്യത്തിലാക്കിയപൗരത്വ ഭേദഗതി ബില്ലിനെക്കുറിച്ച് പൊതുബോധവത്ക്കരണം നടത്താന്‍ വീടുകള്‍ തോറും കയറിയിറങ്ങി ബോധവത്ക്കരണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച പെണ്‍കുട്ടികളിലൊരാള്‍ മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് ഡല്‍ഹി ലജ്പത് നഗറിലാണ് സംഭവം.

പൗരത്വ ഭേദഗതിയുടെ ആവശ്യകതയെപ്പറ്റിയും ഭരണഘടനാ സാധുതയെപ്പറ്റിയും പ്രചാരണം നടത്തുന്നതിനിടെയാണ് വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് പെണ്‍കുട്ടികള്‍ അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് ഇവരോട് വീട്ടുടമ വീടൊഴിയാന്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. വിദ്യാര്‍ഥികളും അഭിഭാഷകരുമായ സൂര്യ, ഹര്‍മിയ എന്നീ രണ്ട് പെണ്‍കുട്ടികളാണ് അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തിയത്. ഇവരില്‍ സൂര്യ മലയാളിയാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ നിന്ന് ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും ഉടന്‍ തന്നെ വീടൊഴിയാന്‍ ഉടമ ആവശ്യപ്പെട്ടെന്നുമാണ് വിവരം.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ നിയമത്തെപ്പറ്റി 3 കോടി വീടുകള്‍ കയറി പ്രചാരണം നടത്താനാണ് ബിജെപിയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ വിവിധ നഗരങ്ങളില്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ പരമ്പരാഗത ബിജെപി ശക്തികേന്ദ്രമായ ലജ്പത് നഗറില്‍ ബിജെപിയ്ക്കെതിരെ എതിര്‍സ്വരങ്ങളുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഈ പ്രദേശം പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ദേശീയ മാധ്യമങ്ങളുടെ മുന്നില്‍ കേന്ദ്ര ആഭ്ര്യന്തര മന്ത്രിയ്ക്കെതിരെ നടന്ന പ്രതിഷേധം ബിജെപിയ്ക്ക് നാണക്കേടായി. വൈകീട്ട് നാലേമുക്കാലോടെയായിരുന്നു പെണ്‍കുട്ടികള്‍ ബാല്‍ക്കണിയ്ക്ക് മുകളില്‍ നിന്ന് വെളുത്ത തുണിയില്‍ എഴുതി തയ്യാറാക്കിയ ബാനര്‍ താഴേയ്ക്ക് തൂക്കുകയും അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിക്കുകയും ചെയ്തത്. ഇവര്‍ക്ക് പിന്നാലെ കോളനിയിലെ ഏതാനും പേരും അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ചു.

അതേസമയം, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് ഇവിടെ സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ പോലീസ് മാധ്യമങ്ങളെ അനുവദിച്ചില്ല.

പൗരത്വ ഭേദഗതിയ്ക്കെതിരെ വന്‍ പ്രതിഷേധം നേരിടുന്ന ബിജെപി മുന്നൂറ് കേന്ദ്രങ്ങളില്‍ പത്രസമ്മേളനം വിളിക്കാനും ആയിരം റാലികള്‍ നടത്താനുമാണ് പദ്ധതിയിടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top