Flash News

നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കുറ്റപത്രം; വിചാരണ ജനുവരി 28 മുതല്‍ ആരംഭിക്കും

January 6, 2020

dileep-falcon-imageകൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ജനുവരി 28-ന് തുടങ്ങും. കേസില്‍ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പന്ത്രണ്ട് പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക കോടതി കുറ്റം ചുമത്തി. എല്ലാ പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിനെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്.

എന്നാൽ, കോടതിയില്‍ ഹാജരായ ദിലീപ് അടക്കമുള്ള എല്ലാ പ്രതികളും കുറ്റം നിഷേധിച്ചു. വിചാരണയുടെ കാര്യത്തില്‍ പ്രതികളുടെ അഭിപ്രായവും കോടതി ആരാഞ്ഞു. ഓരോ സാക്ഷികളെയും വിസ്തരിക്കേണ്ട സമയക്രമത്തില്‍ ചൊവ്വാഴ്ച തീരുമാനമാകും. പൊലീസ് തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് ദിലീപ് കോടതിയില്‍ ആവര്‍ത്തിച്ചത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനാല്‍ ജൂണ്‍ മാസത്തിനകം വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയായാക്കുമെന്നാണ് കരുതുന്നത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്ന് മുഴുവന്‍ പ്രതികള്‍ക്കും നേരത്തെ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ദീലീപ് നല്‍കിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. 2012 ല്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ആദ്യ ഗൂഢാലോചന നടന്നത്. പിന്നീട് തൃശൂരിലെ സിനിമാസെറ്റില്‍ വെച്ചും രണ്ടാമത്തെ ഗൂഡാലോചന നടന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതും ദിലീപിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് പ്രോസിക്യൂഷന്റെ കേസ്.

കേസിലെ സാക്ഷി വിസ്താരത്തിന്റെ ഷെഡ്യൂള്‍ കോടതി നാളെ തീരുമാനിക്കും. ഇതിന്റെ ഭാഗമായി കേസിലെ എല്ലാ കക്ഷികളുടെയും അഭിപ്രായം കോടതി തേടി.

പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്‌ നേരത്തെ ദിലീപ് നല്‍കിയ വിടുതല്‍ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top