അമേരിക്ക ഉൾപ്പെടെ ആറു രാജ്യങ്ങളുമായുണ്ടാക്കിയ 2015-ലെ ആണവകരാറിൽ നിന്ന് ഇറാൻ പിന്മാറി. യുറേനിയം സമ്പുഷ്ടീകരണത്തിന് ഇനി രാജ്യം പരിധികൾ വയ്ക്കില്ലെന്നും എന്നാൽ, രാജ്യാന്തര ആണവ ഏജൻസിയുമായുള്ള ബന്ധം തുടരുമെന്നും ഉപരോധങ്ങൾ പിന്‍വലിച്ചാൽ കരാറിലേക്കു മടങ്ങിയെത്തുമെന്നും ഇറാൻ വ്യക്തമാക്കി. കരാറിൽനിന്നു 2018ൽ ട്രംപ് പിന്മാറിയിരുന്നു. തുടർന്ന്, ഏതാനും നിബന്ധനകളിൽനിന്ന് ഇറാനും പിന്മാറുകയായിരുന്നു.
ഇറാന് രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചശേഷം നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങള്ക്കിടെയാണു പുതിയ നീക്കം. ഇറാനു മേലുള്ള അമേരിക്കന്‍ ഉപരോധം അവസാനിപ്പിച്ചാല്‍ മാത്രം തീരുമാനം പുനഃപരിശോധിക്കുമെന്നും ഇറാൻ സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം മാത്രമേ സൂക്ഷിക്കാവൂ എന്നായിരുന്നു ഇറാനുമായുള്ള ആണവ കരാറിൽ നിർദ്ദേശിച്ചിരുന്നത്. 300 കിലോഗ്രാമില്‍ താഴെ യുറേനിയം സമ്പുഷ്ടീകരിക്കാനായിരുന്നു അനുമതി. സമ്പുഷ്ടീകരിച്ച കൂടുതൽ യുറേനിയം അണ്വായുധമുണ്ടാക്കാൻ ഉപയോഗിച്ചേക്കാം എന്നതിനാലായിരുന്നു കരാറിൽ അത്തരമൊരു നിർദ്ദേശം വച്ചത്. അധികമുള്ളതു വിദേശത്ത് വിൽപന നടത്തണമെന്നും കരാറിലുണ്ട്.
പരിധിയില്ലാത്ത യുറേനിയം സമ്പുഷ്ടീകരണം വരുന്നതോടെ ഇറാന്റെ ലക്ഷ്യം അണ്വായുധ നിർമാണമായിരിക്കുമെന്ന് രാജ്യാന്തര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, സൈനിക ജനറല്‍ ഖാസിം സുലൈമാനെ വകവരുത്തിയതിന് ഇറാന് തിരിച്ചടിച്ചേക്കുമെന്ന സൂചനയില്‍ ദക്ഷിണ യമനിലെ ഏദനില്‍ രഹസ്യ സൈനിക വിന്യാസം നടത്തി യു.എസ്. സൈന്യം യമനില്‍ പ്രവേശിച്ചതായി അറബ് വാര്‍ത്താ വെബ്സൈറ്റായ മസ പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സൗദി സഹായത്തോടൊണ് സൈനിക നീക്കം എന്നാണ് റിപ്പോര്‍ട്ട്. യു.എസ് സഖ്യകക്ഷിയായ യു.കെയുടെ റോയല്‍ നേവിയും ഏദനിലേക്ക് യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും അയച്ചിട്ടുണ്ട്.
കൃത്യമായ സമയത്ത് കൃത്യമായ സ്ഥലത്ത് തിരിച്ചടി നടത്തുമെന്ന് സുലൈമാനി വധത്തിന് പിന്നാലെ ഇറാന് വ്യക്തമാക്കിയിരുന്നു. ഒരു ഡസന്‍ മിസൈല്‍ തൊടുത്ത് സൈനിക നീക്കം അവസാനിപ്പിക്കുമെന്ന് കരുതേണ്ടെന്ന് ഇസ്ലാമിക് റവല്യൂഷന് ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്.ജി.സി) കമാന്‍ഡര്‍ ജനറല്‍ അമീര്‍ അലി ഹജിസദേഹ് വ്യക്തമാക്കിയിരുന്നു.
‘ട്രംപിനെ കൊന്നതു കൊണ്ടോ യു.എസ് സൈനിക ക്യാമ്പ് ലക്ഷ്യമിട്ട് മിസൈല്‍ തൊടുത്തതു കൊണ്ടോ ശഹീദ് സുലൈമാനിയെ കൊന്നതിന് പകരമാകില്ല. ഇതൊന്നും അദ്ദേഹത്തിന്റെ രക്തത്തിന് പകരമാകില്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
മേഖലയില്‍ നിന്ന് അമേരിക്കയെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിനിടെ, ഇറാന് കൈയില്‍ ആണവായുധങ്ങള്‍ ഒന്നുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ, ഖാസിം സുലൈമാനിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു.. ചൊവ്വാഴ്ചയാണ് സുലൈമാനിയുടെ സംസ്കാരം. അതോടൊപ്പം തന്നെ അമേരിക്കന്‍ സൈന്യം രാജ്യം വിടണമെന്ന് ഇറാഖ് പാര്‍ലമെന്റിന്റെ അടിയന്തരയോഗം ആവശ്യപ്പെട്ടു.
#Yemen: Arabic-language Masa Press reported today that #US forces have entered #Yemen to cooperate w/h #KSA to support US trade cargos in Bab al-Mandab strait.
US forces were stationed in the city due to Washington's fear for Iran's retaliation for the killing of Soleimani. pic.twitter.com/8Sy7ZfFH2G
— ISCResearch (@ISCResearch) January 6, 2020
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply