ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ അക്രമം; പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

GFന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ മുഖംമൂടി ആക്രമണം ഉണ്ടായ സംഭവത്തില്‍ ജെഎന്‍യു പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ലഫ്. ഗവര്‍ണര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ആക്രമണം നടന്നതിനെതിരെ ലഭിച്ച മൂന്ന് പരാതികളില്‍ ഒരു പരാതിയിന്‍മേല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് മുഖംമൂടി ധരിച്ച അക്രമികള്‍ വടികളും ദണ്ഡുകളും ഇരുമ്പ് ചുറ്റികകളുമായി ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൂട്ടമായി ആക്രമിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ 26 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

എബിവിപി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആക്രമണത്തെത്തുടര്‍ന്ന് പൊലീസിന് ക്യാമ്പസില്‍ കടക്കാന്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ അനുമതി നല്‍കി. എന്നാല്‍ പൊലീസ് അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Print Friendly, PDF & Email

Related posts

Leave a Comment