നക്ഷത്ര ഫലം – 2020 ജ​നു​വ​രി 5 മുതല്‍ 2020 ജ​നു​വ​രി 11 വ​രെ

zodiac-wheel-astrology-horoscope-with-circle-sun-vector-23674780അശ്വതി: സൂദീര്‍ഘമായ ചര്‍ച്ചകളിലൂടെ സുപ്രധാനമായ കാര്യങ്ങള്‍ തീരുമാനത്തിലെത്താന്‍ സാധിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങാന്‍ അവസരമുണ്ടാകും. തനതായ അര്‍ത്ഥതലങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരും. പുതിയ ആത്മബന്ധം ഉടലെടുക്കും. കുടുംബത്തില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. പദ്ധതി ആസൂത്രണങ്ങളില്‍ വിജയിച്ചതിനാല്‍ അധികൃതരുടെ പ്രീതി നേടും.

ഭരണി: പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തികപുരോഗതിയുണ്ടാകും. മത്സരരംഗങ്ങളില്‍ വിജയിക്കും. ഭരണസംവിധാനത്തിലുള്ള അപാകതകള്‍ പരിഹരിക്കാന്‍ വിദഗ്ധനിർദേശം തേടും. മുടങ്ങിക്കിടക്കുന്ന വഴിപാടുകള്‍ ചെയ്തുതീർക്കാനസരമുണ്ടാകും. വാഹനാപകടത്തല്‍ നിന്നും രക്ഷപ്പെടും. ആഗ്രഹിച്ച കാര്യങ്ങള്‍ എല്ലാം ഈശ്വരപ്രാര്‍ത്ഥനകളാല്‍ സാധിക്കുമെങ്കിലും അഹങ്കാരം ഉപേക്ഷിക്കണം. കരാറു ജോലികള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കാനാകും.

കാര്‍ത്തിക: കുടുംബത്തില്‍ സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പ്രവൃത്തിമേഖലകളില്‍ നിന്നും സാമ്പത്തികലാഭം വർധിക്കും. ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനിടവരും. വാക്ക് തര്‍ക്കങ്ങളില്‍ നിന്നും ഓഴിഞ്ഞുമാറുകയാണ് നല്ലത്. അനാവശ്യ ചെലവുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഉപേക്ഷിച്ച് ഭക്ഷണക്രമീകരണവും പ്രാണായാമവും വ്യായാമവും ശീലിക്കും.

രോഹിണി: അവധിയെടുത്ത് ബന്ധുവിന്‍റെ വിവാഹശ്രമത്തിന്‍റെ ഭാഗമായി ദൂരദേശയാത്ര ആവശ്യമായി വരും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷിക്കണം. ആഗ്രഹനിവൃത്തിയ്ക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ദുശീലങ്ങള്‍ ഉപേക്ഷിച്ച് ഭക്ഷണക്രമീകരണവും പ്രാണായാമവും വ്യായാമവും ശീലിക്കും. അനാവശ്യചിന്തകള്‍ ഉപേക്ഷിക്കണം. ദമ്പതികള്‍ക്ക് വിട്ടവീഴ്ചാമനോഭാവം വേണം.

മകയിരം: വസ്തുവാഹനക്രയവിക്രയങ്ങളില്‍ സാമ്പത്തികലാഭം വർധിക്കും. വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. പുത്രന് ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗം ലഭിച്ചതില്‍ ആശ്വാസംതോന്നും. ബൃഹത്പദ്ധതികള്‍ക്ക് രൂപകല്പനചെയ്യും. ഗൗരവമുള്ള വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കാന്‍ സാധിക്കും. ആധ്യാത്മികാത്മീയപ്രവൃത്തികളാല്‍ മനസ്സമാധാനമുണ്ടാകും.

തിരുവാതിര: നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും വിജയിക്കും. വ്യാപാരവ്യവസായ മേഖലകളില്‍ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കാനിടവരും. പിതാവിന് അസുഖം വർധിക്കും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ വേണ്ടിവരും.

പുണര്‍തം: രക്തസമ്മർദാധിക്യത്താല്‍ മുന്‍കോപം വർധിക്കും. ദുരഭിമാനികളായ ബന്ധുക്കളുമായുള്ള ആത്മബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. ഔദ്യോഗികമായി ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റവും സ്ഥാനകയറ്റവും ഉണ്ടാകും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് കര്‍മപദ്ധതികള്‍ക്ക് രൂപകല്പനചെയ്യും. സഹപ്രവര്‍ത്തകര്‍ അവധിയായതിനാല്‍ ജോലിഭാരം വർധിക്കും.

പൂയ്യം: കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറി സ്വന്തമായ കര്‍മ്മമേഖലകള്‍ക്ക് തുടക്കംകുറിക്കും. പുത്രപൗത്രാദികളുടെ ശ്രേയസിനായി പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകള്‍ നടത്താനിടവരും. ദാമ്പത്യസൗഖ്യവും കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. നിഷ്കര്‍ഷയോടുകൂടി പഠിച്ചാല്‍ പരീക്ഷയില്‍ ഭയമില്ലാതെ അവതരിപ്പിക്കാന്‍ സാധിക്കും. പാര്‍ശ്വഫലങ്ങളുളള ഔഷധങ്ങള്‍ ഉപേക്ഷിക്കും.

ആയില്യം: ആധ്യാത്മികാത്മീയ പ്രവൃത്തികളാല്‍ മനസമാധാനമുണ്ടാകും. ഉപരിപഠനത്തിനനുസൃതമായ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും. വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. വാക്വാദങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്. വിദേശബന്ധമുള്ള വ്യാപാരം ചെറിയതോതില്‍ ആരംഭിക്കും. ശത്രുതാമനോഭാവത്തിലായിരുന്നവര്‍ മിത്രങ്ങളായി തീരും.

മകം: പൂർവികസ്വത്ത് വിൽപ്പന ചെയ്ത് പട്ടണത്തില്‍ ഗൃഹംവാങ്ങും. യുക്തിപൂര്‍വ്വം ഏകാഗ്രതയോടുകൂടി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ സൂക്ഷിക്കണം. ചുമതലാബോധമുളള പുത്രന്‍റെ സമീപനത്തില്‍ ആശ്വാസവും അഭിമാനവും തോന്നും. ഗൃഹനിർമാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകർമം നിര്‍വഹിക്കും. നാഡീരോഗപീഡകള്‍ വർധിക്കും.

പൂരം: ഓര്‍മ്മശക്തിക്കുറവിനാല്‍ അവസരങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. സമൂഹത്തില്‍ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേര്‍പ്പെടാന്‍ ഇടയുണ്ട്. വ്യാപാരവ്യവസായമേഖലകളില്‍ നിന്നും സാമ്പത്തികനേട്ടം വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ പ്രയത്നിക്കും. ആഭരണം മാറ്റിവാങ്ങാനിടവരും.  ഉന്നതന്മാരോട് കലഹത്തിന് പോകരുത്. സദ്ചിന്തകളാല്‍ സത്കര്‍മ്മപ്രവണത വർധിക്കും.

ഉത്രം: പരിസരവാസികളുടെ ഉപദ്രവത്താല്‍ മാറിതാമസിക്കാനിടവരും. പലപ്രകാരത്തിലും രോഗപീഡകള്‍ വർധിക്കുന്നതിനാല്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാകും. നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ മാര്‍ഗതടസങ്ങള്‍ നീങ്ങും. ദാമ്പത്യബന്ധത്തിലുളള അസ്വാരസ്യങ്ങള്‍ മാറി കുടുംബത്തില്‍ സമാധാനം ഉണ്ടാകും. ആഗ്രഹസാഫല്യത്തിനായി പ്രത്യേക ഈശ്വരപ്രാര്‍ത്ഥനകള്‍ നടത്തും.

അത്തം: വ്യാപാരമേഖലയില്‍ ക്രമാനുഗതമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ഉത്തരവാദിത്വബോധം വര്‍ധിക്കും. ഏറ്റെടുത്ത കര്‍മ്മപദ്ധതികള്‍ സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടേയും സഹായത്തോടുകൂടി ചെയ്തുതീര്‍ക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങാനിടവരും. വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. കടംകൊടുത്തസംഖ്യ ഗഡുക്കളായി തിരിച്ചുലഭിക്കും.

ചിത്തിര: ഗുരുകാരണവന്മാരുടെ അനുഗ്രഹാശിസുകളോടുകൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. ഉപരിപഠനത്തിന് പ്രതീക്ഷിച്ച സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കുകയില്ല. ഔദ്യോഗികമായി വിദേശയാത്രയ്ക്ക് അവസരം വന്നുചേരും. സഹായാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പലരും വിരോധികളായി തീരും. വ്യാപാരരംഗം വിപുലമാക്കാന്‍ ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.

ചോതി: അപകീര്‍ത്തി ഒഴിവാക്കാന്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. പുതിയ കരാറുജോലികളില്‍ ഒപ്പുവയ്ക്കാനിടവരും. വിട്ടുവീഴ്ചാമനോഭാവത്താല്‍ കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വരവും ചെലവും തുല്യമായിരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. അശ്രദ്ധകൊണ്ട് വാഹനാപകടമുണ്ടാകും. വിദഗ്ധ ചികിത്സകളാല്‍ ആരോഗ്യം വീണ്ടെടുക്കും.

വിശാഖം: കുടുംബതര്‍ക്കങ്ങളില്‍ നിന്നും നിരുപാധികം പിന്മാറാന്‍‌ ഉള്‍പ്രേരണയുണ്ടാകും. സമാനചിന്താഗതിയിലുള്ളവരുമായി സംസര്‍ഗത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാകും. ദീര്‍ഘകാലസുരക്ഷാപദ്ധതികളില്‍ പണം നിക്ഷേപിക്കും. ജന്മനാട്ടിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. പരിസര ശുചീകരണത്തിന് കൂടുതല്‍ പണം ചെലവാകും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.

അനിഴം: ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഗൃഹപ്രവേശനകര്‍മ്മം നിർവഹിക്കും. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുത്രന്‍റെ സമീപനത്തില്‍ ആശ്വാസം തോന്നും. ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനിടവരും. സജ്ജനസംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വർധിക്കും. പുതിയ കൃഷിസമ്പ്രദായം ആവിഷ്കരിച്ച് നടപ്പിലാക്കും. സഹപ്രവര്‍ത്തകര്‍ അവധിയായതിനാല്‍ ജോലിഭാരം വർധിക്കും.

തൃക്കേട്ട: പ്രയത്നങ്ങള്‍ക്ക് അംഗീകാരവും പ്രോത്സാഹനവും സാമ്പത്തികനേട്ടവും ഉണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും. വിതരണമേഖലകളില്‍ അനുകൂല സാഹചര്യമുണ്ടാകും. കുടുംബസമേതം മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വാഹനഉപയോഗത്തില്‍ വളരെ ശ്രദ്ധവേണം. അപരിചിതരുമായുള്ള ആത്മബന്ധത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണ് നല്ലത്.

മൂലം: ബന്ധുവിന്‍റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി അവധിയെടുത്ത് ദൂരയാത്ര വേണ്ടിവരും. പരീക്ഷ ഇന്‍റര്‍വ്യൂ നറുക്കെടുപ്പ് തുടങ്ങിയവയില്‍ വിജയിക്കും. സര്‍വ്വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കാന്‍ തയാറാകും. അജ്ഞാതസന്ദേശം മനോവിഷമത്തിന് ഇ ടയാക്കും. ആധ്യാത്മികാത്മീയ ചിന്തകള്‍ വർധിക്കും. ധനകാര്യസ്ഥാപനത്തിന്‍റെ സഹായത്തോടുകൂടി ഉപരിപഠനത്തിന് ചേരാനിടവരും.

പൂരാടം: മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകളോടുകൂടി ചെയ്യുന്ന പ്രവൃത്തികളെല്ലാം ലക്ഷ്യപ്രാപ്തി കൈവരിക്കും. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കും. മാന്യതയോടുകൂടിയ പെരുമാറ്റരീതി അവലംബിക്കും. നഷ്ടപ്പെട്ട സ്ഥാനമാനങ്ങള്‍ തിരിച്ചുലഭിക്കും. വ്യാപാര വിപണന മേഖലകളില്‍ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അഴിമതി ആരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും.

ഉത്രാടം: സംഘടിതശ്രമങ്ങള്‍ വിജയിക്കും. ആത്മവിശ്വാസത്തോടുകൂടി പരീക്ഷ ഇന്‍റര്‍വ്യൂ തുടങ്ങിയവയില്‍ അവതരിപ്പിക്കാന്‍ സാധിക്കും. പുതിയ തൊഴിലവസരം വന്നുചേരും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. സാമ്പത്തികലാഭമുണ്ടാകും. സന്താന സംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.

തിരുവോണം: പുതിയപ്രവര്‍ത്തനമേഖലകള്‍ക്ക് രൂപകല്പനചെയ്യും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാനിടവരും. ഗവേഷകര്‍ക്കും ശാസ്തരജ്ഞര്‍ക്കും അനുകൂല അവസരങ്ങള്‍ വന്നുചേരും. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. മറ്റുളളവരുടെ ഉയര്‍ച്ചയില്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കും. ഗൃഹോപകരണങ്ങള്‍ മാറ്റിവാങ്ങാനിടവരും. ഉദര-നീര്‍ദോഷരോഗപീഡകള്‍ വർധിക്കും. ഏറ്റെടുത്ത പ്രവൃത്തികള്‍ വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും.

അവിട്ടം: സുഹൃത്സഹായത്താല്‍ വിദേശത്ത് നല്ല ഉദ്യോഗം ലഭിക്കും. സാമ്പത്തിക പ്രതിസന്ധികളാല്‍ ഗൃഹനിർമാണം തല്ക്കാലം നിര്‍ത്തിവയ്ക്കും. വാഹനം മാറ്റിവാങ്ങാനിടവരും. കടംകൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. ഉദര-നാഡീരോഗപീഡകള്‍ വർധിക്കും. പുന:പരീക്ഷയില്‍ വിജയശതമാനം വർദിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ വിജയപഥത്തിലെത്തിക്കാന്‍ സാധിക്കും.

ചതയം: വിദേശത്തുളള ബന്ധുക്കള്‍ വിരുന്നുവരും. വ്യാപാരസമുച്ചയം പണിയാനുള്ള ഭൂമിവാങ്ങാനിടവരും. കുടുംബത്തില്‍ സമാധാന അന്തരീക്ഷം സംജാതമാകും. ഏതൊരു കാര്യത്തിലും ആത്മസംയമനം പാലിക്കണം. ഉദ്യോഗമന്വേഷിച്ചുളള വിദേശയാത്ര സഫലമാകും. മുടങ്ങികിടപ്പുള്ള പ്രവര്‍ത്തനമേഖലകള്‍ പുനരുജ്ജീവിപ്പിക്കാന്‍ തയാറാകും. കുടുംബസമേതം മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.

പൂരോരുട്ടാതി: തൊഴില്‍മേഖലകളില്‍ നിന്നും സാമ്പത്തികനേട്ടം വർധിക്കുന്നതിനാല്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കാനിടവരും. വിദഗ്ധോപദേശം തേടാതെ ഒരുപ്രവൃത്തിയിലും പണം മുടക്കരുത്. ദാമ്പത്യസൗഖ്യവും ബന്ധുജനപ്രീതിയും സുഹൃത് സഹായവുമുണ്ടാകും. പുതിയ കരാറുജോലികളില്‍ ഒപ്പുവയ്ക്കാനിടവരും. വര്‍ഷങ്ങളായി ശ്രമിച്ചുവരുന്ന ഭൂമിവില്പന സാധ്യമാകും. വിനോദയാത്രയ്ക്ക് അവസരമുണ്ടാകും.

ഉത്രട്ടാതി: സുഹൃത്തിന് സാമ്പത്തികസഹായം നൽകാനിടവരുമെങ്കിലും വേണ്ടതായ രേഖകള്‍ വാങ്ങാന്‍ മറക്കരുത്. സന്താനങ്ങളോടൊപ്പം താമസിക്കാന്‍ വിദേശയാത്ര പുറപ്പെടും. ആധ്യാത്മികാത്മീയ പ്രവൃത്തികളാല്‍ മനസ്സമാധാനമുണ്ടാകും. കുടുംബത്തിലെ അനൈക്യതകളാല്‍ മാറിതാമസിക്കാനിടവരും. സന്താനങ്ങളുടെ ഉയര്‍ച്ചയില്‍ ആശ്വാസവും അഭിമാനവും തോന്നും. ഗവേഷകര്‍ക്ക് അനുകൂല അവസരങ്ങള്‍ വന്നുചേരും.

രേവതി: ഏറ്റെടുത്ത കരാറുജോലികള്‍ നിശ്ചിതസമയത്തിന്നുളളില്‍ പൂര്‍ത്തീകരിക്കും. മനസിന്‍റെ കാരണത്താല്‍ അവധിയെടുത്ത് ദേവാലയദര്‍ശനം നടത്തും. വ്യാപാര വ്യവസായമേഖലകളില്‍ നിന്നും സാമ്പത്തികനേട്ടം വർധിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണം. മനസാക്ഷിയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കും. ദമ്പതികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടും.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News