Flash News

ഇന്നത്തെ നക്ഷത്ര ഫലം (07-01-2020)

January 7, 2020

thumb-1920-67869അശ്വതി: കലാകായികമത്സരങ്ങള്‍ക്ക് പരിശീലനം തുടങ്ങും. ആഗ്രഹിച്ച ഗൃഹം മോഹ വില കൊടുത്തുവാങ്ങാൻ തയാറാകും. ശമ്പളവർധന മുന്‍ കാലപ്രാബല്യത്തോടു കൂടി ലഭിക്കും.

ഭരണി : കാര്യനിർവഹണശക്തിയും മനോധൈര്യവും വർധിക്കും. ഗൃഹോപകരണ ങ്ങള്‍ മാറ്റിവാങ്ങും. ഈശ്വര ആരാധനകളാല്‍ മാനസികസംഘര്‍ഷത്തിനു കുറവുതോ ന്നും.

കാര്‍ത്തിക : പണം കടം കൊടുക്കരുത്, ജാമ്യം നില്‍ക്കരുത്, മദ്ധ്യസ്ഥതയ്ക്കു പോകരുത്. ഊഹക്കച്ചവടത്തില്‍ സാമ്പത്തികനേട്ടമുണ്ടാകും.

രോഹിണി: ഉള്ളതുക്കൊണ്ടു തൃപ്തിപ്പെടാന്‍ തയാറാകും. പ്രവര്‍ത്തനരഹിതമായ സ്ഥാപനം വില്പനചെയ്യും.അവ്യക്തമായ പണമിടപാടുകളില്‍ നിന്നും പിന്മാറണം. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.

മകയിരം : യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. സുഹൃത്സഹായഗുണം ഉണ്ടാകും. യാത്രാക്ലേശത്താല്‍ നിശ്ചിതസമയത്ത് ഒരുകാര്യവും സാധിക്കുകയില്ല.

തിരുവാതിര: ബന്ധുമിത്രാദികളുടെ ആഗമനം സമാധാനത്തിനു വഴിയൊരുക്കും. നി ഷ്ഠകള്‍ പാലിക്കുവാന്‍ ക്ലേശങ്ങള്‍ സഹിക്കും. ഈശ്വരപ്രാർഥനകളില്‍ ആഗ്രഹ സാഫല്യമുണ്ടാകും.

പുണര്‍തം : തൊഴില്‍തടസങ്ങള്‍ നീങ്ങാൻ പ്രത്യേക ഈശ്വപ്രാർഥനകള്‍ നടത്തും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. ബന്ധുവിന്‍റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കും.

പൂയ്യം : അമിതാവേശം നിയന്ത്രിക്കണം. വെല്ലുവിളികളെ നേരിടാന്‍ തയാറാകും. വ്യവസ്ഥകള്‍ പാലിക്കാത്ത ജോലിക്കാരെ പിരിച്ചുവിടും.

ആയില്യം : ജീവിതയാഥാർഥ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും. കാര്യനിർവഹണ ശക്തി വർധിക്കും. നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യപ്രാപ്തിയുണ്ടാകും.

മകം : അശുഭചിന്തകള്‍ ഉപേക്ഷിക്കണം. ജാമ്യം നില്‍ക്കരുത്.ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും.

പൂരം : കയറ്റുമതി വ്യാപാരം പുനരാരംഭിക്കുവാന്‍ തയാറാകും. ആഗ്രഹിച്ച പദവി ല ഭിക്കും.ആത്മവിശ്വാസവും ഓർമശക്തിയും പ്രവര്‍ത്തനക്ഷമതയും നിഷ്കര്‍ഷയും വർധിക്കും.

ഉത്രം : പുത്രന്‍റെ അമിതചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വിതരണമേഖലയില്‍ ഉണർവ് ഉണ്ടാകും.ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും.

അത്തം : വ്യവസ്ഥകള്‍ പാലിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ഗൃഹോപകരണ ങ്ങള്‍ മാറ്റി വാങ്ങും.പരിശ്രമസാഫല്യമുണ്ടാകും.

ചിത്ര : പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കും. സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിനപ്രയത്നം വേണ്ടിവരും.

ചോതി : ആത്മവിശ്വാസവും മനോധൈര്യവും വർധിക്കും. മേലധികാരിയുടെ പ്രതിനി ധിയായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും.പ്രവര്‍ത്തനവൈകല്യം പരിഹരിക്കാന്‍ വിദഗ്ധോപദേശംതേടും.

വിശാഖം : വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. അപരിചിതരുമായുള്ള ആത്മബന്ധം ഉപേക്ഷിക്കും. മനസാന്നിദ്ധ്യത്താല്‍ അഭീഷ്ടകാര്യങ്ങള്‍ വിജയിക്കും.

അനിഴം: ഏകവിനോദയാത്രയ്ക്കവസരമുണ്ടാകും. പ്രവര്‍ത്തനവിജയത്താല്‍ ആശ്വാസ മുണ്ടാകും. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഭൂമിവാങ്ങാനിടവരും.

തൃക്കേട്ട : അനുഭവമില്ലാത്ത കരാറുജോലിയില്‍ നിന്നും പിന്മാറും. അവധികഴിഞ്ഞു തിരിച്ചെത്തും. അനുകൂലമാകുമെന്നു പ്രതീക്ഷിച്ച കാര്യങ്ങള്‍ പ്രതികൂലമാകും.

മൂലം : കാര്യനിർവഹണശക്തി വർധിക്കും. മംഗളകർമങ്ങളില്‍ പങ്കെടുക്കും. ആശയങ്ങള്‍ സഫലമാകും. സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും.

പൂരാടം : പിതാവിന്‍റെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. സന്താനസംരക്ഷണത്താല്‍ ആശ്വാ സമുണ്ടാകും. മനസമാധാനമുണ്ടാകും. കുടുംബത്തില്‍ ആഹ്ലാദ അന്തരീക്ഷം ഉണ്ടാകും.

ഉത്രാടം : ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പ്രവര്‍ത്തനങ്ങള്‍ക്ക് പു തിയ ആശയങ്ങള്‍ കണ്ടെത്തും.കർമമേഖലകളില്‍ ഉണർവ് ഉണ്ടാകും.

തിരുവോണം: മംഗളകർമങ്ങളില്‍ പങ്കെടുക്കുവാനിടവരും. വ്യാപാരവ്യവസായങ്ങള്‍ ക്കു രൂപകല്പന ചെയ്യും. പ്രത്യുപകാരം ചെയ്യാന്‍ സാധിക്കും.

അവിട്ടം : സഹൃദയസദസ്സില്‍ ആദരവും പ്രവര്‍ത്തനങ്ങളില്‍ വിജയവും ഉണ്ടാകും. ആ ത്മവിശ്വാസത്തോടു കൂടി പരീക്ഷയെഴുതും. സൗഹൃദസംഭാഷണത്തിനു സാഹചര്യമുണ്ടാകും.

ചതയം: കുടുംബസമേതം ഏകദിന പുണ്യതീർഥയാത്ര നടത്തും. പുതിയ തൊഴിലവ സരം വന്നുചേരും. വാഹനം മാറ്റിവാങ്ങാൻ തയാറാകും. ജലമേളയില്‍ പങ്കെടുക്കും.

പൂരോരുട്ടാതി : വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിന പ്രയത്നം വേണ്ടിവരും. അശ്രദ്ധ കൊണ്ട് ദേഹത്തില്‍ മുറിവ് ഉണ്ടാകും. കടം വീട്ടുന്നതിന് ഭൂമി വിൽക്കാന്‍ തയാറാകും.

ഉത്രട്ടാതി : വാഗ്ദാനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ യുക്തിതോന്നും. സജീവസാന്നിദ്ധ്യത്താല്‍ സർവകാര്യവിജയമുണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം.

രേവതി : ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടമുണ്ടാകും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. വൈജ്ഞാനിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top