ജെ.എന്‍.യു വിലെ സംഘ്പരിവാര്‍ ഭീകരത; എ.ബി.വി.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യുക : എസ് ഐ ഒ

SIOമലപ്പുറം: ജെ.എന്‍.യു വിലെ സംഘ്പരിവാര്‍ ഭീകരതയെ എതിര്‍ക്കണമെന്നും എ.ബി.വി.പി ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും എസ്‌ഐ‌ഒ മലപ്പുറം നിയുക്ത ജില്ലാ പ്രസിഡന്‍റ് സല്‍മാനുല്‍ ഫാരിസ്. കേന്ദ്ര സര്‍ക്കാറിന്‍റെ അനുവാദത്തോടെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ അരങ്ങേറിയ എ.ബി.വി.പി ഗുണ്ടകളുടെ അക്രമത്തില്‍ പ്രതിഷേധിച്ച് എസ്‌ഐഒ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ ഭീകരരായ ആര്‍.എസ്.എസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി യെ ക്യാമ്പസുകളില്‍ നിന്ന് പുറന്തള്ളണമെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍പേഴ്സണ്‍ അടക്കമുള്ളവരെ അക്രമിച്ചതില്‍ ശക്തമായ പ്രതിഷേധങ്ങളുയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ദേശവ്യാപകമായി നടക്കുന്ന എന്‍.ആര്‍.സി, സി.എ.എ വിരുദ്ധ പ്രക്ഷോപത്തിന് ഡല്‍ഹി ജുമാ മസ്ജിദില്‍ നേതൃത്വം നല്‍കിയതിന് അറസ്റ്റു ചെയ്യപ്പെട്ട് ഡല്‍ഹി പോലീസിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയില്‍ നിന്ന് നിരുപാധികം വിട്ടയക്കണമെന്നും അദ്ദേഹത്തിന് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും ജില്ലാ പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമത്തിന് ജില്ലാ വൈസ് പ്രസിഡന്‍റ് ബാസിത് താനൂര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രകടത്തിന് ജില്ലാ സെക്രട്ടറിമാരായ ഫവാസ് അമ്പാളി, വാഹിദ് ചുള്ളിപ്പാറ, വലീദ് വി.കെ, റഷാദ് വി.പി എന്നിവര്‍ നേതൃത്വം നല്‍കി.

Print Friendly, PDF & Email

Related News

Leave a Comment