ടി.ഐ.സി സെക്കന്‍ഡറി സ്കൂള്‍ തിരൂര്‍, നാല്പതാം വാര്‍ഷികാഘോഷം

WhatsApp Image 2020-01-07 at 1.58.23 PMതിരൂര്‍ : ടി ഐ സി സെക്കന്‍ഡറി സ്കൂള്‍ നാല്‍പ്പതാമത് വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 11 ശനിയാഴ്ച സ്കൂള്‍ അങ്കണത്തില്‍ വച്ച് അരങ്ങേറും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടി പ്രശസ്ത മജീഷ്യനും, മെന്‍റലിസ്റ്റുമായ ത്വാഹിര്‍ കൂട്ടായി ഉദ്ഘാടനം നിര്‍വഹിക്കും.

സ്കൂള്‍ പ്രിന്‍സിപ്പല്‍ നജീബ് പി പരീത്, ട്രസ്റ്റ് ചെയര്‍മാന്‍ വി. കെ അബ്ദുല്ലത്വീഫ്, പി.ടി.എ പ്രസിഡന്റ് മഹര്‍ഷ കളരിക്കല്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും, പൗരപ്രമുഖരും പങ്കെടുക്കും.

ടി ഐ സി നാല്‍പതാം വാര്‍ഷിക സപ്ലിമെന്‍റ് എഡിറ്റര്‍ എം. ടി ഹാരിസ് തിരുവേഗപ്പുറ എം.ടി.എ പ്രസിഡന്‍റ് ജസീനാ സഹീറിന് കോപ്പി നല്‍കി പ്രകാശനം ചെയ്യപ്പെടും. തുടര്‍ന്ന് മോണ്ടിസോറി, എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികളുടെ വിവിധ കലാ ആവിഷ്കാരങ്ങള്‍ അരങ്ങേറും.

WhatsApp Image 2020-01-07 at 1.58.24 PM

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment