ഇറാന്‍ വിദേശകാര്യമന്ത്രിക്ക് യു എസ് വിസ നിഷേധിച്ചു

526746_24664131വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫിന് വിസ നിഷേധിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇറാനിലെ പ്രമുഖ സൈനിക കമാന്‍ഡറായ കാസെം സൊലൈമാനിയെ അമേരിക്ക ബാഗ്ദാദില്‍ വച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച വിസ നിഷേധിച്ചതിനെക്കുറിച്ച് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

1947 ലെ യുഎന്‍ ‘ആസ്ഥാന ഉടമ്പടി’ പ്രകാരം, വിദേശ നയതന്ത്രജ്ഞര്‍ക്ക് ഐക്യരാഷ്ട്രസഭയിലേക്ക് പ്രവേശനം അനുവദിക്കാന്‍ പൊതുവെ അമേരിക്ക ബാധ്യസ്ഥരാണ്. പക്ഷെ, ‘സുരക്ഷ, തീവ്രവാദം, വിദേശനയം’ എന്നീ കാരണങ്ങളാല്‍ വിസ നിഷേധിക്കാന്‍ അമേരിക്കയ്ക്ക് അധികാരമുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നു.

വിസ നിരസിച്ചെന്ന വാര്‍ത്ത യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിഷേധിച്ചു. ‘ഞങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടു, പക്ഷേ ഇറാന്‍ വിദേശകാര്യ മന്ത്രി സരീഫിന്‍റെ വിസ സംബന്ധിച്ച് യുഎസില്‍ നിന്നോ യുഎന്നില്‍ നിന്നോ ഞങ്ങള്‍ക്ക് ഔദ്യോഗിക നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

സരിഫിന് വിസ നിഷേധിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ യുഎന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് വിസമ്മതിച്ചു.

യുഎന്‍ ചാര്‍ട്ടര്‍ പിന്തുണക്കുന്ന വിഷയത്തില്‍ സുരക്ഷാ കൗണ്‍സിലിന്‍റെ യോഗത്തില്‍ പങ്കെടുക്കാന്‍ സരിഫ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള പുതിയ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ കൂടിക്കാഴ്ചയും സരീഫിന്‍റെ യാത്രയും ആസൂത്രണം ചെയ്തിരുന്നു.

സൊലൈമാനിയെ കൊന്നതിന് അമേരിക്കയെ പരസ്യമായി വിമര്‍ശിക്കാന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം സരിഫിന് ആയുധമാകുകയും ആഗോള ശ്രദ്ധ ക്ഷണിക്കാനുള്ള വേദിയുമാകുമായിരുന്നു.

സൊലൈമാനിയുടെ കൊലപാതകം ‘ഭരണകൂട ഭീകരതയുടെ വ്യക്തമായ ഉദാഹരണമാണെന്നും ഒരു ക്രിമിനല്‍ നടപടിയെന്ന നിലയില്‍, അന്താരാഷ്ട്ര നിയമത്തിന്‍റെ അടിസ്ഥാന തത്വങ്ങളുടെ കടുത്ത ലംഘനമാണെന്നും, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്ന നിലയ്ക്ക്,’ ഇറാനിലെ യുഎന്‍ പ്രതിനിധി മജിദ് തഖ്ത് രവാഞ്ചി പ്രസ്താവിച്ചു.

‘ഇറാന്‍റെ പരമോന്നത നേതാവിന്‍റെ അജണ്ട’ നടപ്പിലാക്കിയതിന് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം ഐക്യരാഷ്ട്രസഭയില്‍ ലോകനേതാക്കളുടെ വാര്‍ഷിക സമ്മേളനത്തിനായി സരിഫ് കഴിഞ്ഞ സെപ്തംബറില്‍ ന്യൂയോര്‍ക്കിലെത്തിയിരുന്നു.

ഉപരോധം അമേരിക്കയില്‍ സരിഫിന് ഉള്ള ഏതെങ്കിലും സ്വത്തിനെയോ താല്പര്യങ്ങളെയോ ബാധിക്കുമായിരുന്നു. എന്നാല്‍ തനിക്ക് അങ്ങനെയൊന്നും അമേരിക്കയില്‍ ഇല്ലെന്ന് സരിഫ് പറഞ്ഞു.

കഴിഞ്ഞ ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ യുഎന്‍ യോഗങ്ങളിലും സരിഫ് പങ്കെടുത്തിരുന്നു. ജൂലൈ സന്ദര്‍ശന വേളയില്‍, ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇറാന്‍റെ ദൗത്യത്തില്‍ സരിഫിനും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും വാഷിംഗ്ടണ്‍ കര്‍ശന യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവരെ ന്യൂയോര്‍ക്ക് നഗരത്തിലെ യാത്രയും പരിമിതപ്പെടുത്തിയിരുന്നു.

യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തിങ്കളാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി സംസാരിച്ചതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇരുവരും മിഡില്‍ ഈസ്റ്റിലെ സംഭവ വികാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുവെന്നും ഗുട്ടറെസിന്‍റെ നയതന്ത്ര ശ്രമങ്ങളെ പോംപിയോ അഭിനന്ദനം അറിയിച്ചതായും പറഞ്ഞു.


Print Friendly, PDF & Email

Related News

Leave a Comment