ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘എല്ലാം നന്നായി പോകുന്നു’വെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. നാളെ പ്രതികരിക്കും. അമേരിക്കന്‍ സൈന്യം ശക്തരാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
അമേരിക്കന്‍ ആക്രമണത്തില്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിന് പ്രതികാരമായിട്ടാണ് ഇറാഖിലെ സൈനിക കേന്ദ്രങ്ങളില്‍ ഇറാന് ആക്രമണം നടത്തിയത്. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളില്‍ പ്രാദേശിക സമയം രാവിലെ അഞ്ചരയോടെയായിരുന്നു മിസൈല്‍ ആക്രമണം. രണ്ടിടങ്ങളിലായി ഒരു ഡസനോളം ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.
ഇറാന് നടത്തിയ മിസൈലാക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ അതീവ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഗൾഫ് മേഖലയിൽ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇറാഖ്, ഇറാൻ, പേർഷ്യൻ ഗൾഫ്, ഒമാൻ ഉൾക്കടൽ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചയോടെയാണ് ഇറാഖിലെ അൽ ആസാദ്, ഇർബിൽ എന്നീ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. പന്ത്രണ്ടിലധികം ബാലസ്റ്റിക് മിസൈലുകള്‍ ഇറാൻ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്.
അതേസമയം അമേരിക്കൻ സൈന്യത്തെ ഭീകരസംഘടനയായി ഇറാൻ ഇന്നലെ പ്രഖ്യാപിക്കുകയും ഇറാനെ ലക്ഷ്യം വയ്ക്കുന്ന ഏത് കേന്ദ്രങ്ങളും തങ്ങൾ നശിപ്പിക്കുമെന്നും
അമേരിക്കൻ സൈനിക താവളങ്ങൾക്ക് ഇടം നൽകിയ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പും നൽകിയിരുന്നു.
ആക്രമണത്തിന് പിന്നാലെ ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചു കയറുകയാണ്. ഓയിൽ വില ഇതിനോടകം 3.5 ശതമാനം വർധിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply