- Malayalam Daily News - https://www.malayalamdailynews.com -

ഇലക്ഷനു ‘നനഞ്ഞിറങ്ങി കുളിച്ചു കയറിയ’ ഓര്‍മ്മകള്‍ പങ്കിട്ട് ജഡ്ജി ജൂലി മാത്യൂ

JULI_pic2ന്യുയോര്‍ക്ക്: കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്‌ന്യു ഇയര്‍ ആഘോഷം ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ (ടെക്‌സസ്) നിന്നുള്ള ജഡ്ജി ജൂലി മാത്യുവിന്റെ സാന്നിധ്യം കൊണ്ട് അവിസ്മരണീയമായി.

വെള്ളക്കാരല്ലാത്ത ആരും ഇതു വരെ ജയിക്കാത്ത സ്ഥാനത്തേക്കുള്ള മല്‍സരത്തിലെ കിതപ്പും കുതിപ്പും അവര്‍ വിവരിച്ചത് യോങ്കേഴ്‌സ് പബ്ലിക്ക് ലൈബ്രറിയില്‍ സന്നിഹിതരായ മലയാളി സമൂഹത്തിനു പ്രചോദനവുമായി.

ഫിലഡല്ഫിയയില്‍ ദീര്‍ഘകാലം ജീവിക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും ചെയ്ത ജഡ്ജ് ജൂലി മാത്യു 2002ല്‍ ആണു ടെക്‌സസിലെത്തുന്നത്. ഒന്നര ദശാബ്ദം അറ്റോര്‍ണി. എന്നിട്ടും ജനം തന്നെ ഒരു വിദേശി ആയി കാണുന്നു. ഇതിനൊരു മാറ്റം വേണമെന്നു ആഗ്രഹിച്ചു. ഗാന്ധിയന്‍ തത്വം അനുസരിച്ച് മാറ്റങ്ങള്‍ തന്നില്‍ നിന്നു തന്നെ തുടങ്ങട്ടെ എന്നും തീരുമാനിച്ചു.

കൗണ്ടി ജഡ്ജിമാരൊക്കെ വെള്ളക്കാര്‍. മാത്രമല്ല മുന്‍ ജഡ്ജിമാരുടെ മക്കളോ ബന്ധുക്കളൊ മാത്രം. ഇത് ശരിയല്ലല്ലോ. അതിനു പുറമെ കൗണ്ടിയിലെ ജനസംഖ്യ ഏറ്റവും വലിയ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതായിട്ടും അവര്‍ക്ക് പ്രാതിനിധ്യവുമില്ല.

ഇലക്ഷനു നിന്നപ്പോള്‍ വഴിയില്‍ കാണുന്നവരെയൊക്കെ പോയി പരിചയപ്പെട്ട് വോട്ട് ചോദിക്കും. 14 വയസുള്ള മകളള്‍ക്ക് ഇത് നാണക്കേടായി. താന്‍ വോട്ട് ചോദിക്കുമ്പോള്‍ അവള്‍ മാറിപോകും.

JULI_pic1പ്രചാരണം അത്ര എളുപ്പമല്ല, അതിനു പണം വേണം . പക്ഷെ തന്റെ കൈവശം പണമില്ല. എങ്കിലും മല്‍സരിക്കാന്‍ ഏറ്റവും അനുകൂല സമയമാണതെന്നു തോന്നി. അതിനാല്‍ പിന്നോക്കം പോകാന്‍ തയ്യാറായില്ല. പിതാവ് പറയുന്ന വാചകം ഒര്‍ത്തു. ‘നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം.’ അങ്ങനെയാകട്ടെ എന്നു തീരുമാനിച്ചു.

എന്തായാലും ഇലക്ഷന്‍ വിജയിച്ചതോടെ തെരെഞ്ഞെടുപ്പിലൂടെ ജഡ്ജിയാകുന്ന ആദ്യ ഇന്ത്യന്‍ വനിത ആയതില്‍ അഭിമാനം.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ 3 പ്രിസൈഡിംഗ് ജഡ്ജിഎന്ന നിലയില്‍ ക്രിമിനല്‍ കേസുകളും സിവില്‍ കേസുകളും (രണ്ടര ലക്ഷം ഡോളര്‍ വരെയുള്ളവ) കേള്‍ക്കുന്നു.

ഇന്ത്യാക്കരോ മറ്റു ന്യൂനപക്ഷമോ കോടതിയിലെത്തിയാല്‍ തങ്ങളിലൊരാളെ ജഡ്ജീയായി കാണുമ്പോള്‍ അത് അവരില്‍ ആത്മവിശ്വാസം വളര്‍ത്തും.

ഇത്തരം സ്ഥാനങ്ങള്‍ തന്നില്‍ അവസാനിക്കേണ്ടതല്ല. കൂടുതല്‍ പേര്‍ തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ക്കായി മുന്നോട്ടു വരണം.

അമേരിക്കയിലെ പ്രതിസന്ധി വ്യക്തമാക്കുന്ന ഒരു കഥയും അവര്‍ വിവരിച്ചു. വ്രുദ്ധ സ്ത്രീ ഭര്‍ത്താവ് മരിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. അവരുടെ മകളുടെ ഭര്‍ത്താവ് വലിയ പണക്കാരന്‍. അവരുടെ പക്കല്‍ നിന്നു പലിശ കൊടുത്ത് അവര്‍ പണം കടം വാങ്ങി.

അമ്മക്ക് പണത്തിനു ബുദ്ധിമുട്ടുണ്ടെന്നു സ്വയം മനസിലാക്കാന്‍ കഴിയാതെ വന്ന മകളെ വളര്‍ത്തിയതില്‍ അവര്‍ സങ്കടപ്പെട്ടിരിക്കും. പണത്തിനു പലിശ ഈടാക്കാന്‍ മടിക്കാത്തതിലും.

നിയമത്തെ പറ്റി ശരിയായ ധാരണയില്ലതെ ബിസിനസ് രംഗത്ത് തന്റെ പിതാവ്പലപ്പോഴും പ്രശ്‌നങ്ങള്‍ നേരിടുന്നത് കണ്ടാണു നിയമം പഠിക്കാന്‍ താന്‍ തീരുമാനിച്ചത്.

അമേരിക്കയില്‍ എത്തിയത് ഒരു ക്രിസ്തുമസ്‌ന്യു ഇയര്‍ കാലത്താണു. അന്നത്തെ കാഴ്ചകള്‍ ഇന്നും മനസില്‍ മായാതെ കിടക്കുന്നുഅവര്‍ പറഞ്ഞു.

ക്രിസ്തുമസ്‌ന്യു ഇയര്‍ സന്ദേശം നല്കിയ ഫാ. ജോര്‍ജ് ചെറിയാന്‍ ഇക്കാലത്ത് എടുക്കുന്ന പുതുവല്‍സര പ്രതിഞ്ജയുടെ ഉദ്ഭവം വിവരിച്ചു. 4000 വര്‍ഷം മുന്‍പ് ബാബിലോണിയക്കാര്‍ ഇത്തരം പ്രതിഞ്ജ എടുക്കുമായിരുന്നു. പിന്നീടത് റോമിലേക്കും മറ്റും വ്യാപിച്ചു. ന്യു ഇയര്‍ റെസലൂഷന്‍ ഒരു ഉടമ്പടിയാണ്. ചില കാര്യങ്ങള്‍ ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഉള്ള വാഗ്ദാനം .

ന്യൂന പക്ഷാംഗങ്ങളായ വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ലെജിസ്ലേറ്റര്‍ ഹൊസെ അല്‍ വരാഡോ, സ്‌റ്റേറ്റ് അസംബ്ലി അംഗം നാഡെര്‍ സായെഗ് എന്നിവര്‍ നമ്മുടെ ശബ്ദം അധിക്രുത സ്ഥാനനങ്ങളില്‍ എത്തേണ്ടതിന്റെ ആവശ്യകത വിവരിച്ചു. ന്യൂനപക്ഷം എന്നു പറഞ്ഞു നാം പിന്നോക്കം മാറി നില്‍ക്കുകയല്ല വേണ്ടത്.

ജഡ്ജ് ജൂലി മാത്യുവിനെ ആദരിച്ചു കൊണ്ടുള്ള യോങ്കേഴ്‌സ് മേയര്‍ മൈക്ക് സ്പാനോയുടെ പ്രൊക്ലമേഷന്‍ സമ്മേളനത്തില്‍ സമര്‍പ്പിച്ചു.

പ്രസിഡന്റ് മോന്‍സി വര്‍ഗീസ് സ്വാഗതമാശംസിച്ചു. സെക്രട്ടറി ബാബു ജോര്‍ജ് ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ കുര്യന്‍ പള്ളിയാങ്കല്‍ നന്ദി പറഞ്ഞു. ശബരിനാഥിനെ ചടങ്ങില്‍ ആദരിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണീത്താന്‍, പി.ടി. തോമസ്, ജോയി ഇട്ടന്‍, ഷീല ജോസ്,ലീല മാരേട്ട്, ലൈസി അലക്‌സ്, അലക്‌സ് തോമസ്,റോയി ചെങ്ങന്നൂര്‍, സണ്ണി കല്ലൂപ്പാറ, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]