Flash News

ദേശീയ പണിമുടക്ക്: സംയുക്ത ട്രേഡ് യൂണിയന്‍ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച്

January 8, 2020 , സുലൈമാന്‍ സെയ്തുമുഹമ്മദ്

8Jan fitu marchപാലക്കാട്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു. പോരാട്ടങ്ങള്‍ കൊണ്ട് നേടിയെടുത്ത അവകാശങ്ങള്‍ റദ്ദു ചെയ്യുന്ന നിയമങ്ങള്‍ നിര്‍മിച്ചു കോര്‍പറേറ്റുകള്‍ക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ഥ മേഖലകളിലുള്ള തൊഴിലാളികള്‍ ഇന്ന് നിലനില്‍പിനും തൊഴില്‍ അവകാശങ്ങള്‍ നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭത്തിലാണ് കോര്‍പറേറ്റ് അജണ്ടക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാര്‍ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. തൊഴില്‍ വിരുദ്ധ നയങ്ങള്‍ ചുട്ടെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നിയമ പരിഷ്കരണമെന്ന പേരില്‍ തൊഴിലാളി അനുകൂല നിയമങ്ങള്‍ എല്ലാം തിരുത്തിയെഴുതുന്നു. രാജ്യത്തിന്‍റെ എല്ലാ തൊഴില്‍ മേഖലയിലെയും തൊഴിലാളികള്‍ അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടി പ്രക്ഷോഭത്തിലാണ് 44 ഓളം തൊഴിലാളി ആനുകൂല നിയമങ്ങള്‍ 4 കോഡുകളാക്കി മാറ്റി തൊഴില്‍ അവകാശങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റു തുലയ്ക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളി ജനദ്രോഹ നടപടികളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനായി വംശീയ അജണ്ടകള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ക്കു നേരെ വെല്ലുവിളി ഉയര്‍ത്തുന്ന ‘നയവും പരിപാടിയും നിയമങ്ങളുമാണ് കേന്ദ്ര സര്‍ക്കാറിന്റേത്. ഒരുമിച്ച് നില്‍ക്കുക എന്നത് മാത്രമാണ് ഈ കിരാത ഭരണകാലത്തെ ഏക വഴിയെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന ട്രഷറര്‍ പി. ലുഖ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം സംസ്ഥാന പ്രസിഡണ്ട് ബഷീര്‍ വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് കെ.സി.നാസര്‍, ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍, വൈസ് പ്രസിഡണ്ട് പി.മോഹന്‍ദാസ്, കെ.ജി.ഒ.എം സംസ്ഥാന സെക്രട്ടറി സക്കീര്‍ ഹുസൈന്‍, കെ.എസ്.ടി.എം ജില്ലാ സെക്രട്ടറി ഫാറൂഖ് ഓടന്നൂര്‍ , കെ.സി.ഇ.എം ജില്ലാ സെക്രട്ടറി സലീം മുണ്ടൂര്‍, ടൈലറിംഗ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് അനി തൗഫീഖ്, ജില്ലാ വൈസ് പ്രസിഡണ്ട് ബാബു തരൂര്‍, വഴിയോര കച്ചവട ക്ഷേമസമിതി ജില്ലാ സെക്രട്ടറി ചന്ദ്രന്‍ പുതുക്കോട്, സുമയ്യ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസെറ്റ് ജില്ലാ പ്രസിഡണ്ട് അഷറഫ് സ്വാഗതവും എഫ് ഐ ടി യു ജില്ലാ സെക്രട്ടറി അസീസ് ആലത്തൂര്‍ നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top