തിരുവനന്തപുരം: ആഭ്യന്തര മന്ത്രിയായിരിക്കെ ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയത് ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിന്റെ ഫലം താന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ കുറ്റബോധമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മറ്റൊരു ഉദ്യോഗസ്ഥനെ മറി കടന്നാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയത്. ആ തീരുമാനം അബദ്ധവും അപരാധവുമായി. ഒരു മലയാളി ഡിജിപിയാകട്ടെ എന്ന് കരുതി ചെയ്തതാണ്. ഇപ്പോള്‍ താന്‍ അതില്‍ പശ്ചാത്തപിക്കുന്നെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകളാണിത്. കൈ കൂപ്പിയായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍.
‘മഹേഷ് കുമാര്‍ സിംഗ്ല എത്തേണ്ട പദവിയായിരുന്നു അത്. അന്ന് ഒരു മലയാളി ഡിജിപി ആകട്ടെ എന്ന് കരുത് മാത്രമാണ് അന്ന് ആ തീരുമാനമെടുത്തത്. എന്ത് ചെയ്യാനാണ് ‘ – അദ്ദേഹം ചോദിച്ചു.
സെന്‍കുമാറിന്റെ തീവ്ര ഹൈന്ദവ നിലപാടുകള്‍ ചര്‍ച്ചയായതോടെയാണ് ചെന്നിത്തലയുടെ ‘കുറ്റസമ്മതം’. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായിരുന്ന സെന്‍കുമാറിനെ പിണറായി വിജയന് അധികാരത്തിലെത്തിയപ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റിയതും അതിനെതിരെ നടന്ന നിയമപോരാട്ടങ്ങളും, ഒടുവില്‍ കുറച്ചുകാലത്തേക്ക് സെന്‍കുമാര്‍ വീണ്ടും ഡിജിപി പദവിയിലെത്തിയതും ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news