ജെഎന്‍യു ആക്രമണം: മുഖം മൂടി ധരിച്ചെത്തിയ മൂന്ന് അക്രമികളെ തിരിച്ചറിഞ്ഞതായി പൊലീസ്; അറസ്റ്റില്ല

56_8ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലീസ്. മുഖംമൂടി ധരിച്ചെത്തിയ മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആരെയൊക്കെ ആക്രമിക്കണമെന്ന കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമികള്‍ എത്തിയത്. ക്യാമ്പിസുള്ളില്‍ നിന്നും ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു. എന്നാല്‍ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.

ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും അറസ്റ്റ് വൈകുന്നതായുമുള്ള വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ ആരാണെന്നോ ഏത് സംഘടനയില്‍പ്പെട്ടവരാണെന്നോ ഉള്ള വിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമത്തിന്റെ ഉത്തരവാദിത്വം ഹിന്ദു രക്ഷാ ദള്‍ എന്ന തീവ്ര വലത് സംഘടന കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞതായി അവകാശപ്പെട്ട് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment