ഹൂസ്റ്റണ്‍: എറണാകുളം അങ്കമാലി അതിരൂപതാംഗമായിരുന്ന ഫാ. ജോസ് മുണ്ടാടന്‍ (60 ) ടെക്സസില്‍ നിര്യാതനായി. ഹ്യൂസ്റ്റനടുത്ത് ഹൈലാന്‍ഡ്സില്‍ സെന്റ് ജൂഡ് കാത്തലിക് ഇടവകയുടെ പാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
ജോസ്പുരം പരേതരായ മുണ്ടാടന്‍ എം.കെ. കുഞ്ഞിപൗലോയും ലില്ലിയുമാണു മാതാപിതാക്കള്‍.
സഹോദരങ്ങള്‍: ജോജോ മുണ്ടാടന്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ഡേവിസ് മുണ്ടാടന്‍ (കാനഡ), മാര്ട്ടിന് മുണ്ടാടന്‍ (ന്യൂയോര്‍ക്ക്), ഡിക്റ്റോ മുണ്ടാടന്‍ (സ്വിറ്റ്സര്‍ലന്‍ഡ്).
ഫാ. തര്യന് മുണ്ടാടന്‍ പിതൃസഹോദരനും സിസ്റ്റര്‍ എത്സാ ഗ്രേസ് പിതൃസഹോദരിയുമാണ്.
1984 ഡിസംബര്‍ 8 ന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം അങ്കമാലി മുട്ടം, കടക്കരപ്പിള്ളി മാടയ്ക്കല്‍, തൂതിയൂര്‍, യൂണിവേഴ്സിറ്റി, പഴങ്ങനാട് പള്ളികളിലും കുടുംബ പ്രേഷിതകേന്ദ്രത്തിലും സേവനം ചെയ്തിട്ടുണ്ട്. 1999 മുതല്‍ അമേരിക്കയില്‍ അജപാലന ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. 2013 മുതല്‍ ഗാല്‍വസ്റ്റണ്‍ ഹൂസ്റ്റണ്‍ അതിരൂപതയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിവരികയായിരുന്നു.
പൊതുദര്‍ശനം : ജനുവരി 10 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് ഹൈലാന്‍ഡ്സ് സെന്റ് ജൂഡ് ദേവാലയത്തില്‍ വച്ച് ( 800, S Main Rd, Highlands, TX 77562).
സംസ്കാരം അങ്കമാലി ജോസ്പുരം സെന്റ് ജോസഫ് പള്ളിയില്‍ പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മാര്ട്ടിന് മുണ്ടാടന്‍ 914 406 3009, കുര്യന് ഡേവിഡ് 409 779 1456, ജോസ് റെയ്മണ്ട് 832 518 9696.
Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.