കുറ്റം ചെയ്താല്‍ ശിക്ഷ ലഭിക്കുമെന്ന് അമേരിയ്ക്കക്ക് അറിയില്ലേ?: ഇറാന്‍

ruhaniടെഹ്‌റാന്‍: കുറ്റകൃത്യം ചെയ്താല്‍ അതിന് തക്ക മറുപടി ലഭിക്കുമെന്ന കാര്യം അമേരിക്ക അറിയണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി.അമേരിക്കയുടെ മുഖത്ത് അടിക്കാനാണെങ്കിലും ഇറാന്‍ പിന്മാറില്ല.ബുദ്ധിയുണ്ടെങ്കില്‍ ഈ കാര്യത്തില്‍ അവര്‍ ഇനി മറ്റു നടപടികള്‍ എടുക്കില്ല. അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇറാഖിലെ രണ്ട് യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 80 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇര്‍ബില്‍, അല്‍ അസദ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയായിരുന്നു ആക്രമണം. സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇറാന്റെ ശക്തമായ തിരിച്ചടി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment