മറിയാമ്മ തോമസ് (74) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

Mariamma Thomas1ഫിലഡല്‍ഫിയ: വെണ്ണിക്കുളം മുള്ളന്‍കുഴിയില്‍ പരേതനായ കൊച്ചുകിഴക്കേതില്‍ തര്യന്‍ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (74) ഫിലഡല്‍‌ഫിയയില്‍ നിര്യാതയായി.

പരേതരായ വര്‍ഗീസ് ജോണിന്റേയും റെയിച്ചലാമ്മ ജോണിന്റേയും പുത്രിയാണ്.

ജെയിംസ് കെ തോമസ്, ലാലി സാമുവേല്‍ , റെജി കെ.തോമസ് എന്നിവര്‍ മക്കളും, ഷീബാ ജെയിംസ്, സാമുവേല്‍ ജോര്‍ജ് , സുമാ സാമുവേല്‍ എന്നിവര്‍ മരുമക്കളുമാണ്. ഷാലിന്‍, ഷോണ്‍, ഷാരണ്‍, സ്റ്റീഫന്‍, റോബിന്‍, റീബാ,റൂബി എന്നിവര്‍ കൊച്ചുമക്കളാണ്.

വ്യൂവിംഗ് ജനുവരി 10 വെള്ളിയാഴ്ച വൈകുനേരം 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് വികാരി റവ. ജിനു ഏബ്രഹാമിന്റെ പ്രാധാന കാര്‍മ്മികത്വത്തിലും യൂത്ത് ചാപ്ലെയില്‍ റവ.തോമസ് കെ ഏബ്രഹാമിന്റെ സഹ കാര്‍മ്മികത്വത്തിലും നടക്കും.

ജനുവരി 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലദല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കുന്ന വ്യൂവിംഗ് സര്‍വ്വീസിനും, ശേഷം നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കും ശേഷം 12 മണിക്ക് ഹണ്ടിംങ്ടണ്‍ വാലിയിലെ ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment