മരട് ഫ്ലാറ്റുകൾ പൊളിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മറ്റൊരു സുപ്രധാന വിധി കൂടി; വേമ്പനാട് കായലിലെ ‘കാപ്പിക്കോ റിസോർട്ട്’ പൊളിച്ചുകളയണമെന്ന് സുപ്രീംകോടതി

maxresdefault_79ന്യൂദൽഹി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, കേരളത്തിലെ മറ്റൊരു റിസോർട്ട് കൂടി പൊളിച്ചു നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. ആലപ്പുഴ ജില്ലയിലെ വേമ്പനാട് കായലിലുള്ള നെടിയന്തുരുത്ത് ദ്വീപിലെ ‘കാപ്പിക്കോ റിസോർട്ട്’ പൊളിച്ചുകളയാനാണ് പരമോന്നത കോടതിയുടെ ഉത്തരവ്. തീരദേശ പരിപാലന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

തീരദേശ പരിപാലന നിയമം ലംഘിച്ചാണ്  ‘കാപ്പിക്കോ റിസോർട്ട്’ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് റിസോർട്ട് പൊളിച്ചു മാറ്റാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നതാണ്. ഹൈക്കോടതി വിധിക്കെതിരെ റിസോർട്ട് ഉടമകൾ സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീംകോടതി ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്.

2013-ലാണ് ജസ്റ്റിസ് കെ.എം ജോസഫിന്റെ അദ്ധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റിസോർട്ട് പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. ഇപ്പോൾ സുപ്രീം കോടതി ജഡ്ജിയാണ് കെ.എം ജോസഫ്.

വേമ്പനാട് കായൽ അതീവ പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നു. നെടിയന്തുരുത്തിൽ പരാതിക്കാർ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ കടുത്ത നിയമ ലംഘനമാണെന്ന് സംസ്ഥാന സർക്കാറും നേരത്തെ നിലപാടെടുത്തിരുന്നു.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment