Flash News

ബൗദ്ധിക സ്വത്തവകാശ സംരക്ഷണ സിം‌പോസിയം അമൃതയില്‍

January 10, 2020 , അമൃത പ്രസ് റിലീസ്

MSMEഅമൃതപുരി : അമൃത സര്‍വകലാശാല ഡിജിറ്റല്‍ സാങ്കേതിക കേന്ദ്രമായ ടെക്നോളജി എനേബിളിംഗ് സെന്ററും ഭാരത സര്‍ക്കാരിന്‍റെ എം എസ് എം ഇ മന്ത്രാലയവും (MSME) സംയുക്തമായി ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിന്‍റെയും വികസിപ്പിക്കുന്നതിന്‍റെയും ആവശ്യകത വിഷയമാക്കിയ സിംപോസിയം അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസില്‍ സംഘടിപ്പിച്ചു.

അനുദിനം വികസിക്കുന്ന ഡിജിറ്റല്‍ ലോകത്തെ സാങ്കേതികതയുടെ പ്രാധാന്യം മുന്‍നിര്‍ത്തി പ്രസ്തുത മന്താലയത്തിന്‍റെ ശുപാര്‍ശ പ്രകാരം നടത്തിയ സിം‌പോസിയം ഡല്‍ഹിയിലെ എം എസ് എം ഇ മന്ത്രാലയം ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീ ജി എസ് പ്രകാശ് ഉത്ഘാടനം ചെയ്തു.

അമൃത വിശ്വവിദ്യാപീഠം പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഡീന്‍ ഡോ. കൃഷ്ണശ്രീ അച്യുതന്‍ സ്വാഗത പ്രസംഗം നടത്തി.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ശ്രീമതി ഹെലന്‍ ജെറോം, ലഘു ഉദ്യോഗ് ഭാരതിയുടെ അഖിലേന്ത്യാ പ്രവര്‍ത്തന സമിതി സെക്രട്ടറി ശ്രീ എന്‍ കെ വിനോദ്, കേരള ചെറുകിട വ്യവസായ സംഘടനയുടെ കൊല്ലം പ്രസിഡണ്ട് ശ്രീ ലെന്‍ ഫിലിപ്പ് , അമൃത സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ എസ് എന്‍ ജ്യോതി എന്നിവര്‍ സംസാരിച്ചു.

പ്രസ്തുത സിം‌പോസിയത്തില്‍ ഡിജിറ്റല്‍ രംഗത്തെ വിവിധതരം സ്റ്റാര്‍ട്ട് അപ്പുകള്‍ പകര്‍പ്പവകാശങ്ങള്‍, വ്യാവസായിക രൂപകല്പനകള്‍, സൂചനകള്‍ എന്നിവയെക്കുറിച്ചുള്ള ക്രിയാത്മക ചര്‍ച്ചകള്‍ നടത്തി. പകര്‍പ്പവകാശത്തോടു കൂടി ഉല്‍പ്പന്നങ്ങളും സേവനങ്ങളും മത്സരാധിഷ്ഠിതമായി എങ്ങനെ രൂപകല്പനയും വിപണനവും ചെയ്യാമെന്ന് യോഗം വിശദീകരിച്ചു.

ചെന്നൈയില്‍ നിന്നുള്ള അഡ്വ. പാര്‍വതി പ്രസന്നന്‍, മുംബൈയില്‍ നിന്ന് അഡ്വ. വേണുഗോപാലന്‍ നായര്‍, സയന്‍റിസ്റ്റ് ഡോ ശ്രീധ പി എന്നിവര്‍ സിം‌പോസിയത്തില്‍ സംസാരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top