മങ്ക: ജോസ് മാമ്പിള്ളി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, സാജു ജോസഫ് വൈസ് ചെയര്‍മാന്‍

mankaകാലിഫോര്‍ണിയ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യുടെ 2020 22 കാലയളവിലെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജോസ് മാമ്പിള്ളിയും വൈസ് ചെയര്‍മാനായി സാജു ജോസഫും തിരഞ്ഞെടുക്കപ്പെട്ടു .

രണ്ടായിരാമാണ്ടു മുതല്‍ മങ്കയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളി യാണ് ജോസ് മാമ്പിള്ളി . 2007 മുതല്‍ 2013 വരെ സെക്രട്ടറി , വൈസ് പ്രസിഡണ്ട് , പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട് . ബേ ഏരിയ യിലെ സാമൂഹ്യ ജനസേവന പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായ ജോസ് ഇക്കഴിഞ്ഞ കാലയളവിലെ മങ്ക ട്രസ്റ്റീ ബോര്‍ഡിലെ വൈസ് ചെയര്‍ മാനായിരുന്നു. ഇക്കാലങ്ങളിലെ ആത്മാര്‍ത്ഥ മായ പ്രവര്‍ത്തനശൈലി കൊണ്ട് ബേ ഏരിയ മലയാളികളുടെ ആദരവ് നേടാന്‍ ജോസ് മാമ്പിള്ളിക്ക് സാധിച്ചിട്ടുണ്ട് . സാന്റാ ക്ലാര കൗണ്ടി യിലെ സൂപ്പര്‍വൈസിങ്ങ് ക്ലിനിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ ആണ് അദ്ദേഹം.

ഫോമാ യുടെ ജോയിന്റ് സെക്രട്ടറിയായ സാജു ജോസഫ് 20132015 ലെ മങ്ക പ്രസിഡന്റ് ആയിരുന്നു . കൈസര്‍ പെര്‍മനന്റെ ഫൌണ്ടേഷന്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് പ്ലാനില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്ന സാജു ലാളിത്യം നിറഞ്ഞ ജനസേവനത്തിലൂടെ അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായി തീര്‍ന്നു . സേവന സന്നദ്ധ നായി മലയാളികളുടെ ഏതൊരാവശ്യത്തിലും സാജു അവര്‍ക്കൊപ്പമുണ്ട് .

മങ്ക യുടെ 2015 17 ലെ പ്രസിഡ ണ്ടായിരുന്ന ബെന്‍സി അലക്‌സ് മാത്യു , മങ്കയുടെ മുന്‍ പ്രസിഡണ്ടായിരുന്ന സുന്ദര്‍ റാം ഇപ്പോഴത്തെ മങ്ക പ്രസിഡണ്ട് ശ്രീജിത്ത് കറുത്തൊടി എന്നിവരാണ് ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്‌സ്.

ശ്രീജിത്തിന്റെ ഊര്‍ജ്ജസ്വലമായ പുതിയ നേതൃത്വത്തിന് ട്രസ്റ്റി ബോര്‍ഡ് ന്റെ എല്ലാ വിധ ആശംസകളും പിന്തുണയും ജോസ് മാമ്പിള്ളി വാഗ്ദാനം ചെയ്തതോടൊപ്പം മങ്കയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ യിലെ എല്ലാ മലയാളികളുടെ യും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News