Flash News

ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ആഘോഷം – ജനുവരി 11-ന്

January 11, 2020 , രവികുമാര്‍

guruഡാളസ്: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ തിരുവാതിര ജനുവരി 11ന് ഉച്ചയ്ക്ക് 2:00മണി മുതല്‍ വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ശ്രീപരമേശ്വരന്റെ ജന്മനാളായും, ശ്രീപാര്‍വ്വതീ ദേവി, ശ്രീപരമേശ്വരനെ ഭര്‍ത്താവായി ലഭിക്കാന്‍ അനുഷ്ടിച്ച വ്രതത്തെ അനുസ്മരിക്കാനുമായിട്ടാണ് തിരുവാതിര വ്രതം ഹൈന്ദവ സ്ത്രീകള്‍ അനുഷ്ടിക്കുന്നത്.

ശ്രീപരമേശ്വരന്റെ കഠിന തപസ്സിനെ ഭംഗപ്പെടുത്താന്‍ ശ്രമിച്ച കാമദേവനെ മുക്കണ്ണാല്‍ ഭസ്മമാക്കിയ ശ്രീപരമേശ്വരന്‍, ശ്രീപാര്‍വ്വതിയുടെയും, രതിദേവിയുടെയും, അപേക്ഷയാല്‍ കാമദേവനെ പുനര്‍ജീവിപ്പിച്ച ദിവസമായും തിരുവാതിരയെക്കുറിച്ച് ഒരു ഐതിഹ്യം നിലനില്‍ക്കുന്നു.

സര്‍വ്വ കുടുംബാംഗങ്ങള്‍ക്കും ശിവപാര്‍വ്വതി പ്രീതിയാല്‍ സര്‍വ്വ ഐശ്യര്യവും ഈ വ്രതം അനുഷ്ഠിച്ചാല്‍ ഉണ്ടാവുമെന്നതാണ് വിശ്വാസം. കൊളുത്തി വെച്ച നിലവിളക്കിനെ പ്രദിക്ഷണം ചെയ്യുന്ന രീതിയില്‍ ചിട്ടപ്പെടുത്തിയ തിരുവാതിര കളി, കലാകേരളത്തിന്റെ മുഖമുദ്രയായി, കഥകളിയോടൊപ്പം അറിയപ്പെടുന്നു. ധനു മാസത്തിലെ പൂര്‍ണ്ണ ചന്ദ്രന്‍, ശീതള ശോഭയാല്‍ പ്രകൃതിയെ കുളിപ്പിച്ചു നിര്‍ത്തുമ്പോള്‍, വ്രതാനുഷ്ടാനത്തിന്റെ ഭാഗമായി നിദ്രാദേവിയെ അകറ്റി നിര്‍ത്തുവാനാണ് തിരുവാതിര രാത്രിയില്‍ നടത്തപ്പെടുന്നത്.

ജനുവരി 11 ഉച്ചയ്ക്ക് 2:00 മണിമുതല്‍ ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ സ്പിരിച്ചല്‍ ഹാളില്‍ അരങ്ങേറുന്ന തിരുവാതിര കളിയില്‍ പങ്കെടുക്കുവാന്‍ ഇരുനൂറിലധികം മഹിളകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തിരുവാതിരയോടനുബന്ധിച്ച് അന്നേദിവസം വൈകീട്ട് 6:00 മണിക്ക് ക്ഷേത്രത്തില്‍ ഉമാ മഹേശ്വര പൂജയും നടത്തുന്നതായിരിക്കും.

ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടണ കെ എച്ച് എസ് പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റീ ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും അറിയിച്ചു.

guru1 guru2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top