ന്യൂഡല്‍ഹി: ജെഎന്‍യു സംഘര്‍ഷത്തില്‍ അക്രമികളുടെ ആക്രമണത്തില്‍ പരിക്കേറ്റ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഐഷി ഘോഷിനെ ഇന്ന് ചോദ്യം ചെയ്യും. സംഘര്‍ഷത്തില്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയന് നേതാക്കളെ പ്രതിയാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഐഷി ഘോഷിനാട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്.
അക്രമി സംഘത്തിലെ ഭൂരിഭാഗം പേരും ജെഎന്‍യുവിന് പുറത്തുനിന്നുള്ള എബിവിപി പ്രവര്‍ത്തകരാണെന്ന് ഒരു ഇംഗ്ലീഷ് ചാനല്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ അക്രമി സംഘത്തെ തിരിച്ചറിഞ്ഞുവെന്ന് കാണിച്ച് പൊലീസ് ഇന്നലെ പുറത്തുവിട്ട ഒമ്പത് ചിത്രങ്ങളില്‍ ഏഴ് പേര് ഇടത് വിദ്യാര്‍ത്ഥി യൂണിയന് പ്രതിനിധികളും രണ്ട് പേര് ജെഎന്‍യുവിലെ തന്നെ എബിവിപി പ്രവര്‍ത്തകരുമായിരുന്നു. അക്രമികളുടേതെന്ന് സംശിയക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങളില്‍ പറയുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇവരെ ആരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുറ്റക്കാരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന ജെഎന്‍യു യൂണിയന് നേതാക്കളുടെ ആരോപണം ശരിവെയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെ നടപടിയെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news