സൗഹൃദത്തിന്റെ വേദിയൊരുക്കി ഡാളസ് സൗഹൃദ വേദിയുടെ 8-ാമത് വാര്‍ഷികാഘോഷം

dsv11ഡാളസ്: തത്വശാസ്ത്രങ്ങള്‍ക്കും കാല്പനികതയ്ക്കുമുപരി വൈകാരികതയുടെ അവ്യക്ത മധുരവുമായി സൗഹൃദങ്ങള്‍ക്ക് ഒരുപിടി മാറ്റുകൂട്ടി പഴയ സൗഹൃദങ്ങള്‍ ഓര്‍ത്തെടുക്കാനും പുതുക്കാനും നിലനിര്‍ത്താനും ഡാളസ് സൗഹൃദ വേദിയുടെ 8-ാമത് വാര്‍ഷികാഘോഷം സൗഹൃദത്തിന്റെ വേദിയാക്കി മാറ്റി.

കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമായ കലാവാസനകള്‍, നഷ്ടപ്പെട്ട സ്‌റ്റേജ് അവസരങ്ങള്‍ ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയവരെ തെരഞ്ഞുപിടിച്ചു നൃത്ത, കലാ, സംഗീത അഭിനയ ചക്രവാളത്തത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സൗഹൃദ വേദി നടത്തുന്ന തീവ്രയത്‌നത്തിന് നൂറുകണക്കിന് കലാസംകാരിക സ്‌നേഹികളിടെ കൈയടി ഏറ്റുവാങ്ങി 8-ാമത് വാര്‍ഷികാഘോഷം വര്‍ണ്ണപ്പൊലിമയോടെ ആഘോഷിച്ചു.

ഡാളസ് മലങ്കര യാക്കോബ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 28 നു നടത്തപ്പെട്ട ആഘോഷം ഫോമ നാഷണല്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ നിലവിളക്കു തെളിയിച്ചു ഉത്ഘാടനം ചെയ്തു. ഫോമയുടെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുകയും, ഡാളസിലെ മലയാളി സമൂഹത്തിനു ഡാളസ് സൗഹൃദവേദി ഏഴു വര്‍ഷം നല്‍കിയ അമൂല്യ സേവനങ്ങളെ ചാമത്തില്‍ അഭിമാനത്തോടുകൂടി പ്രകീര്‍ത്തിച്ചു.

ajay1ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തായി സൗഹൃദത്തിന് ഒരു ഭാഷയായി ഡാളസ് സൗഹൃദ വേദി പ്രശസ്തിയുടെ കുതിപ്പിലേക്കു ഉയര്‍ന്നതായി ശീമതി സാറാ ചെറിയാന്‍ അഭിപ്രായപ്പെട്ടു. ഡാളസ് സൗഹൃദ വേദി പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദ തരംഗങ്ങളായി സംക്രമിക്കുമ്പോള്‍ നൂറു കണക്കിന് സൗഹൃദത്തിന്റെ പുറം മോടികള്‍ക്കിടയിലേക്കു സൗഹൃദ വേദി എത്തിക്കഴിഞ്ഞതായി അവര്‍ അവകാശപ്പെട്ടു.

ഒരിക്കലും തകരാത്ത സൗഹൃദങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ കലാസാംസ്ക്കാരിക രംഗത്തു ഡാളസ് സൗഹൃദ വേദി നമുക്ക് ഏവര്‍ക്കും ഒരു വേദിയായി മാറട്ടെ എന്ന് ജോസന്‍ ജോര്‍ജ്ജ് ആശംസിച്ചു.

പുതുമ എന്നെന്നും ആഗ്രഹിക്കുന്ന ഡാളസ് സൗഹൃദ വേദി വൈവിധ്യങ്ങളുടെ ഒരു അരങ്ങേറ്റം തന്നെ നടത്തി. അമേരിക്കയിലെ പ്രവാസി സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി സ്പാനിഷ് ഗായികയുടെ ഗാനമേള സംഘടിപ്പിച്ചു ശ്രോതാക്കളുടെ കൈയടി വാങ്ങി സൗഹൃദ വേദി ഒരിക്കല്‍ കൂടി പുതുമ എന്ന വാക്കിന് അര്‍ഥം കണ്ടെത്തി.

മറ്റു പല സംഘടനക്കാര്‍ക്കും വേണ്ടിയും പ്രോഗ്രാം ചെയ്യാറുള്ള റിഥം ഓഫ് ഡാളസ് ഡാളസ് സൗഹൃദ വേദിക്കുവേണ്ടി പുതുമയും പ്രത്യേകതയും നിറഞ്ഞ ഡാന്‍സ് പരിപാടികളാണ് നടത്താറുള്ളത്. വളരെ ഹൃദ്യവും, കാണികള്‍ക്കു ആസ്വാദ്യകരുമായ ഡാന്‍സുകള്‍ സ്‌റ്റേജില്‍ നടത്തി റിഥം ഓഫ് ഡാളസിലെ ചുണ കുട്ടികള്‍ ഡാളസ് സൗഹൃദ വേദിയുടെ എട്ടാമത് വാഷികത്തിനു അലങ്കാരമായി മാറി.

സുകു വര്‍ഗീസ്, അലക്‌സാണ്ടര്‍ പാപ്പച്ചന്‍, ഷെര്‍വിന്‍ ബാബു,ഷാജി പത്തനാപുരം,സജി തോമസ്,ഡോ. നിഷ ജേക്കബ്,സുനിത ജോര്‍ജ്, അനു ജെയിംസ് എന്നിവര്‍ ശ്രവണ സുന്ദരമായ പാട്ടുകള്‍ പാടി ശ്രോതാക്കളുടെ വലിയ കൈയടി വാങ്ങി കൂട്ടി.

പ്രസിഡണ്ട് അജയകുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി എബി മക്കപ്പുഴ ഏവര്‍ക്കും ആശംസ അറിയിച്ചു.പ്രസിഡണ്ട് അജയകുമാര്‍ അദ്യക്ഷത പ്രസംഗത്തില്‍ സൗഹൃദ വേദിയുടെ വളര്‍ച്ചയില്‍ ഡാളസ് സൗഹൃദ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും,എല്ലാ മെമ്പേഴ്‌സിനും നന്ദിയും സ്‌നേഹവും അറിയിച്ചു. വൈസ് പ്രസിഡണ്ട് സമ്മേളനത്തില്‍ കൂടി വന്ന ഏവര്‍ക്കും കൃതജ്ഞത അറിയിച്ചു.

രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന സമ്മേളനം എട്ടു മണിയോട് കൂടി സമാപിച്ചു. തുടന്ന് നടത്തിയ വിരുന്നു സല്‍ക്കാരത്തിന് ശേഷം 2019 ലെ അവസാനത്തെ സമ്മേളനത്തിന് തിരശീല വീണു.

aby1chamathil1 manoj achen1seraALMA DSV rydham


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment