കശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് ഐജി

EOE0ACjUYAAKEafശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥനെയും തീവ്രവാദിയായി കണക്കാക്കുമെന്ന് ഐജി വിജയകുമാർ. ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്  ദേവേന്ദ്ര സിംഗാണ് ശനിയാഴ്ച അറസ്റ്റിലായത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഷോപിയാനിൽ വെച്ചാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ രണ്ട് ഭീകരര്‍ക്കൊപ്പം  ദേവേന്ദ്ര സിംഗ് പിടിയിലാകുന്നത്.

ആയുധധാരികളായ തീവ്രവാദികൾക്കൊപ്പം ദൽഹിയിലേക്കുള്ള യാത്രയിലാണ് ഇയാൾ പിടിയിലാകുന്നത്. ആയുധ- സ്ഫോടക വസ്തു നിയമവുമായി ബന്ധപ്പെട്ട കേസുകൾ ദേവേന്ദ്ര സിംഗ്  നേരിടേണ്ടി വരും. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. രണ്ട് എകെ 47 തോക്കുകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദേവേന്ദ്ര സിംഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പിസ്റ്റളുകളും ഒരു എകെ 47 തോക്കും കണ്ടെത്തിയിരുന്നു.

രാഷ്ട്രപതിയിൽ നിന്നും ധീരതയ്ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ്, ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം സന്ദർശനത്തിനെത്തിയ വിദേശ പ്രതിനിധി സംഘത്തെ സ്വീകരിച്ച സംഘത്തിലും ഉൾപ്പെട്ടിരുന്നു. “നിരവധി തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുള്ളയാളാണ് ദേവേന്ദ്ര കുമാർ. എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സാഹചര്യം ഗുരുതരമാണ്. അതുകൊണ്ടാണ് തീവ്രവാദികൾക്ക് തുല്യമായി അദ്ദേഹത്തെ പരിഗണിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.എല്ലാ സുരക്ഷാ രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണത്തിൽ പങ്കെടുക്കുന്നുണ്ട്.”-   ഐജി വിജയകുമാർ പ്രതികരിച്ചു.

അറസ്റ്റിലായ തീവ്രവാദികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കശ്മീരിലെ വിവിധ ഇടങ്ങളിൽ റെയ്ഡ് നടന്നു. ദേവേന്ദ്ര സിംഗിനൊപ്പം അറസ്റ്റിലായ ഹിസ്ബുൾ ഭീകരൻ നവീദ് ബാബു മുൻ പൊലീസ് കോൺസ്റ്റബിളാണ്. 2017-ലാണ് ഇയാൾ തീവ്രവാദ സംഘടനയിൽ ചേരുന്നത്. കഴിഞ്ഞ വർഷം കശ്മീരിൽ ജോലി ചെയ്തു വരികയായിരുന്ന 11 അന്യസംസ്ഥാന തൊഴിലാളികളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമാണ് ഇയാൾ.


Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment