“മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചത് ഏറെ വേദനാജനകം”: ജസ്റ്റിസ് അരുണ്‍ മിശ്ര

aserന്യൂഡല്‍ഹി: മരടില്‍ അനധികൃതമായി പണികഴിപ്പിച്ച നാല് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത് ഏറെ വേദനാജനകമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് ഒഴിവാക്കാനാകാത്ത  നടപടിയായിരുന്നു. കേരളത്തില്‍ ഇനി അനധികൃത നിര്‍മ്മാണങ്ങളുണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. മരട് കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പരാമര്‍ശം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കിയെന്നും സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മരടിലുണ്ടായിരിക്കുന്ന കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. കുറ്റക്കാരായ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യങ്ങള്‍ പിന്നീട് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ഫ്‌ളാറ്റുടമകള്‍ക്ക് നല്‍കിയ 25 ലക്ഷം രൂപ താല്‍ക്കാലിക ആശ്വാസമാണ്. കൂടുതല്‍ തുക വേണമെങ്കില്‍ ബന്ധപ്പെട്ട ഫോറങ്ങളെ സമീപിക്കാമെന്നും കോടതി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment