ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയതിന് അധ്യാപകനെ പുറത്താക്കി; വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ പൂട്ടിയിട്ടു

adsകോഴിക്കോട്: ചേളന്നൂര്‍ എസ്എന്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടു. ക്ലാസില്‍ സെമിനാറിനിടെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയ അധ്യാപകനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ നടപടി. പ്രിന്‍സിപ്പാള്‍ ദേവിപ്രിയയെ ഓഫീസില്‍ പൂട്ടിയിട്ടതിന് ശേഷം കുട്ടികള്‍ ഓഫീസിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി.

താല്‍ക്കാലിക അധ്യാപകനായ ഷാഹിലിനെയാണ് പ്രിന്‍സിപ്പാള്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. ഇംഗ്ലീഷ് പിജി വിഭാഗത്തിലെ ക്ലാസിനിടെ വിദ്യാര്‍ത്ഥികളെ ഒരുമിച്ച് ഇരുത്തിയതിന് പ്രിന്‍സിപ്പാള്‍ ഷാഹിലിനെ അപമാനിച്ചു സംസാരിച്ചുവെന്നും ഇതിന് ശേഷം അധ്യാപകനെ പുറത്താക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിയായ ഫഹീമ പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് സമരം ശക്തമാക്കിയതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി പൊലീസെത്തി. എന്നാല്‍ പൊലീസ് ഇടപെടേണ്ടെന്നും കുട്ടികള്‍ സമരം തുടരട്ടെയെന്നുമായിരുന്നു പ്രിന്‍സിപ്പാളിന്റെ പ്രതികരണം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment