Flash News

കേരള ക്രിസ്ത്യന്‍ സെമിത്തേരി ഓര്‍ഡിനന്‍സ് 2020

January 14, 2020 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

gazetteമൃതദേഹത്തോട് യാതൊരു വിധത്തിലുള്ള അവഗണനയും പാടില്ല എന്നും, ആരെങ്കിലും മൃതശരീരത്തോടു ഏതെങ്കിലും തരത്തിലുള്ള അവമതിപ്പ് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും ഉത്തമബോധ്യമുള്ള നാടാണ് കേരളം. അടുത്ത കാലത്തായി ശവസംസക്കാര ശുശ്രൂഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടു ചില പരാതികളും, അനിഷ്ട സംഭവങ്ങളും ഉയര്‍ന്നു വരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ് അത് ദുഃഖകരവുമാണ്. ഈ ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ മനുഷ്യനും അവരുടെ നിയതമായ അവകാശങ്ങള്‍ ഹനിക്കപ്പെടാതിരിക്കുവാന്‍ ഓര്‍ഡിനന്‍സ് നിര്‍മ്മിക്കുന്നതിലേക്ക് സാഹചര്യങ്ങള്‍ കൊണ്ടെത്തിച്ചു. മൃതദേഹം സംസ്ക്കരിക്കുന്നതും, മരണാനന്തര ചടങ്ങുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു ഓര്‍ഡിനന്‍സ് കേരള സര്‍ക്കാര്‍ കൊണ്ടുവന്നത് എന്നാണ് അവകാശപ്പെടുന്നത്.

ഈ ഓര്‍ഡിനന്‍സ് മൂലം ഉണ്ടായിട്ടുള്ള ഗുണദോഷ വശങ്ങള്‍ എന്തൊക്കെയാണ്..

ഈ ഓര്‍ഡിനന്‍സ് പ്രകാരം:

2. a) ‘സെമിത്തേരി’ എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് മൃതസംസ്ക്കാരത്തിനായി വേര്‍തിരിക്കപ്പെട്ടിരിക്കുന്ന സ്ഥലം എന്നാണ്. അതുകൊണ്ട് മൃതസംസ്ക്കാര കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളും ‘സെമിത്തേരി’ എന്ന പദത്തിന്റെ പരിധിയില്‍ വരും. അത് കോണ്‍ക്രീറ്റ് വാള്‍ട്ടിലൂടെയുള്ള സംസ്ക്കാരമാണെങ്കിലും, ചാരമായി മാറുന്ന തരത്തിലാണെങ്കിലും, മൃതശരീരം കുഴിച്ചിടുന്ന തരത്തിലാണെങ്കിലും ‘സെമിത്തേരി’ എന്ന നിര്‍‌വ്വചനത്തിന്റെ പരിധിയില്‍ വരും.

b) ‘ക്രിസ്ത്യന്‍’ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് യേശു ക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കുന്നവരും, മാമോദീസ സ്വീകരിച്ചവരും, ബെബിളില്‍ വിശ്വസിക്കുന്നവരുമാണ്.

c) ‘ഇടവക’ എന്ന പദം അര്‍ത്ഥമാക്കുന്നത് ആരാധനക്കുവേണ്ടി കുടുംബങ്ങള്‍ ഒരു പള്ളിയുടെ പേരിലോ, പ്രാര്‍ത്ഥനാലയത്തിന്റെ പേരിലോ ഒരുമിച്ചു കൂടുന്ന സ്ഥലം എന്നതാണ്.

3. (1) മാന്യമായി ശവസംസ്കാരം നടത്തുവാനുള്ള അവകാശം ഇതിലൂടെ ലഭ്യമാക്കുന്നു. ഒരു ഇടവകയില്‍ ഉള്‍പ്പെട്ടിട്ടുളള കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും തങ്ങളുടെ പൂര്‍വ്വികരെ മറവു ചെയ്തിരിക്കുന്ന സെമിത്തേരികളില്‍ തങ്ങളുടെയും ശരീരം മറവുചെയ്യുന്നതിനള്ള അവകാശം ലഭ്യമാകും.

Explanation
‘കുടുംബാംഗം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സെമിത്തേരിയില്‍ മറവുചെയ്തിട്ടുള്ള വ്യക്തിയുടെ വംശപരമ്പരയില്‍ പെട്ട ആളുകള്‍ എല്ലാവരും ഉള്‍പ്പെടുന്ന രീതിയിലാണ് (Descendants of all persons who have been buried in that cemetery). ഇപ്പോള്‍ സെമിത്തേരിയില്‍ ശവസംസ്കാരം നടത്തിയിട്ടുള്ളവരുടെയും ഇനി നടത്തുവാന്‍ പോകുന്നവരുടെയും പിന്‍‌തലമുറക്കാര്‍ എല്ലാവര്‍ക്കും അവകാശമുണ്ടാകും. ചുരുക്കത്തില്‍ എല്ലാ സെമിത്തേരികളും പൊതു ശ്മശാനങ്ങള്‍ ആയി മാറും.

ഇതുമൂലം ജാതിമത ഭേദമന്യേ ആര്‍ക്കും തങ്ങളുടെ പൂര്‍‌വ്വികര്‍ മറവുചെയ്യപ്പെട്ടിട്ടുള്ള സെമിത്തേരിയില്‍ ഇത്തരത്തില്‍ പിന്‍‌തലലമുറക്കാര്‍ക്ക് അവകാശം ഉന്നയിക്കാവുന്നതാണ്.

(2) മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദേവാലയത്തിലോ, സെമിത്തേരിയിലോ, മരണാനന്തര ചടങ്ങുകള്‍ വേണ്ടെന്നു വെയ്ക്കാവുന്നതും മറ്റു ഏതെങ്കിലും സ്ഥലങ്ങളില്‍, അവരവരുടെ താല്പര്യാനുസരണമുള്ള പുരോഹിതന്‍റെ നേതൃത്വത്തില്‍ സംസ്ക്കാര കര്‍മ്മങ്ങള്‍ നടത്താവുന്നതും ആണ്.

ഈ നിയമ പ്രകാരം മൃതശരീരം മറവുചെയ്യാന്‍ അവകാശമുള്ള സാഹചര്യത്തെ ആരെങ്കിലും തടയുകയോ, തടയുവാന്‍ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ഒരു വര്‍ഷം വരെ തടവോ, 10000 രൂപ പിഴയോ ചുമത്തപ്പെടുന്ന ക്രിമിനല്‍ കുറ്റമാണ്. മാത്രമല്ല, പോലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ളതും, എന്നാല്‍, ജാമ്യം കിട്ടാവുന്നതും, ഒത്തുതീര്‍പ്പാകാവുന്നതുമായ കുറ്റം കൂടിയായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ഈ ഓര്‍ഡിനന്‍സിന്‍റെ 6-ാം വകുപ്പ് പ്രകാരം മൃതശരീരം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശവസംസ്കാര രജിസ്റ്റര്‍ ഇടവക വികാരി സൂക്ഷിക്കേണ്ടാണ്. ദേവാലയത്തിലെ ഒരു സ്ഥിരം രേഖയായി ഈ രജിസ്റ്റര്‍ സൂക്ഷിക്കുകയും, നിയമാനുസൃതം അപേക്ഷിക്കുന്ന ആളുകള്‍ക്ക് അതിന്റെ പകര്‍പ്പ് നിശ്ചിത ഫീസ് ഈടാക്കി കൊടുക്കുകയും ചെയ്യണം.

‘വികാരി’ എന്നാല്‍ ‘പുരോഹിതന്‍/പാസ്റ്റര്‍/ശവസംസ്കാര ശുശ്രൂഷ നടത്തുന്ന ആള്‍’ എന്ന് അര്‍ത്ഥം.

1. മൃതദേഹം വെച്ചുകൊണ്ടുള്ള വിലപേശലിന് ഇനി അവസരം ഇല്ലാതാകും.

2. ഇടവക അംഗത്തിന്‍റെയും അയാളുടെ പിന്‍‌തലമുറക്കാരുടെയും അവകാശം സംരക്ഷിക്കപ്പെടും.

3. സഭ മാറിപോയാലും മാതൃദേവാലയത്തില്‍ സംസ്കാരം നടത്തുവാനുള്ള അവകാശം ലഭ്യമാകും.

4. മതമോ/സഭയോ/ഇടവകയോ മാറിയാലും തങ്ങളുടെ പൂര്‍‌വ്വികര്‍ കബറടങ്ങിയിരിക്കുന്ന സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാം.

5. സെമിത്തേരികള്‍ ഇടവക അംഗങ്ങള്‍ക്ക് വേണ്ടിമാത്രമാണ് എന്ന ധാരണക്ക് മാറ്റമുണ്ടാകും.

6. വിവാഹത്തിലൂടെ മറ്റു സഭകളിലേക്കും മതങ്ങളിലേക്കും മാറിപോയവര്‍ക്ക് ആവശ്യമെങ്കില്‍ തങ്ങളുടെ പൂര്‍വികരുടെ സെമിത്തേരിയില്‍ കബറടങ്ങുവാനുള്ള അവകാശം ഉണ്ടാകും.

7. മിശ്രവിവാഹം കഴിച്ചു മാറിപോയവര്‍ക്കും തങ്ങളുടെ പൂര്‍വികരുടെ സെമി?േ?രിയില്‍ കബറടങ്ങുവാനുള്ള അവകാശം ഉണ്ടാകും.

8. ഇടവകയുടെ സെമിത്തേരി എന്നത് പൊതു സെമിത്തേരിയായി മാറും (ഇപ്പോള്‍ അമേരിക്ക തുടങ്ങി വിദേശ രാജ്യങ്ങളില്‍ പൊതു സെമിത്തേരികളാണ് ഉള്ളത്.

9. ‘ഫ്യൂണറല്‍ ഹോം’ എന്ന സംവിധാനത്തിലേക്ക് ഭാവിയില്‍ മാറാം. വിദേശ രാജ്യങ്ങളില്‍ ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത് ഫ്യൂണറല്‍ ഹോം ആണ്.

10. മരണാനന്തര ചടങ്ങുകള്‍ അതാതു മതവിശ്വാസമനുസരിച്ചു നടത്താം.

ordi

ordi1

ordi2Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top