ജെ.എൻ.യു ആക്രമണം: മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ദൽഹി ഹൈക്കോടതി നിർദ്ദേശം

Illegal-registration-of-properties-is-way-of-life-here-Delhi-High-Courtന്യൂദൽഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ജനുവരി അഞ്ചിന് നടന്ന അക്രമസംഭവവുമായി  ബന്ധപ്പെട്ട കേസില്‍ ആക്രമണം സംബന്ധിച്ച് ചര്‍ച്ച നടന്ന വാട്‌സാപ്പ്  ഗ്രൂപ്പിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കാന്‍ ദൽഹി ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. വിവാദ വാട്‍സാപ്പ് ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങളെയും വിളിച്ച് വരുത്തുകയും, അവരുടെ ഫോൺ പിടിച്ചെടുത്ത് വിശദമായി പരിശോധിക്കാനുമാണ് ഉത്തരവ്.

തിങ്കളാഴ്ച കേസ് പരിഗണിക്കവേ, ജെഎൻയുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളോട്, ആ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഗൂഗിൾ, വാട്‍സാപ്പ്, ആപ്പിൾ, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകളോട് അക്രമവുമായി ബന്ധപ്പെട്ട് പുറത്തുവന്ന എല്ലാ മെസ്സേജുകളും ഫോട്ടോകളും വീഡിയോകളും പോസ്റ്റുകളും ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്നാണ് നോട്ടീസ് നൽകിയത്.

ഇന്ന് കോടതിയിൽ ഹാജരായ വാട്‍സാപ്പ് ഇന്ത്യയുടെ പ്രതിനിധികൾ, ഒരു വാട്‍സാപ്പ് ഗ്രൂപ്പിലെയും അകത്ത് നടക്കുന്നതെന്തെന്ന് കമ്പനിക്ക് പരിശോധിക്കാനാകില്ല എന്നാണ് അറിയിച്ചത്. വാട്‍സാപ്പ് ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങളും സ്വകാര്യതാ നയവുമനുസരിച്ച് എല്ലാ ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാൽ സുരക്ഷിതമാണ്. അതായത് ഗ്രൂപ്പിൽ അംഗങ്ങളായവർക്ക് മാത്രമേ ഈ ചാറ്റുകൾ കാണാനാകൂ. കമ്പനിക്ക് ഇത് പരിശോധിക്കാനാകില്ല. അതിനാൽ മെസ്സേജുകൾ പരിശോധിക്കണമെങ്കിൽ അതിൽ അംഗങ്ങളായവരുടെ ഫോൺ പരിശോധിച്ചാൽ മാത്രമേ കഴിയൂ എന്നും വാട്‍സാപ്പ് ഇന്ത്യ കോടതിയെ അറിയിച്ചു.  ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഫോൺ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്.

കൂടാതെ,  അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകള്‍ കൈമാറി സഹകരിക്കാന്‍ ജെഎന്‍യു രജിസ്ട്രാര്‍ ഡോ. പ്രമോദ് കുമാറിനോട് ഹൈക്കോടതി ജസ്റ്റിസ് ബ്രിജേഷ് സേത്തി ആവശ്യപ്പെട്ടു. സര്‍വകലാശാലയോട് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികരിച്ചില്ലെന്ന് പോലീസ് അറിയിച്ചപ്പോഴാണ് കോടതി ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment