ദോഹ: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ ഹിക്മ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ഖത്തറിലെ ദോഹ അല്‍ മദ്റസ അല്‍ ഇസ്ലാമിയയിലെ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിജയം.
ജി.സി.സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അരലക്ഷത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരീക്ഷയില്‍ ഖത്തറില്‍ നിന്നുള്ള പത്ത് വിദ്യാര്‍ഥികള്‍ ടോപേഴ്സ് ലിസ്റ്റില്‍ ഇടം നേടിയപ്പോള്‍ ദോഹ മദ്റസയിലെ 4 വിദ്യാര്‍ത്ഥികള്‍ അഭിമാനാര്‍ഹമായ വിജയം നേടി .
ഖത്തറില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ പേര് ടോപ്പേഴ്സ് ലിസ്റ്റില്‍ എത്തിയത് ദോഹ അല്‍ മദ്രസ അല്‍ ഇസ്ലാമിയയില്‍ നിന്നാണ് .
അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹയിലെ അബീദ് റഹ്മാന് (മൂന്നാം ക്ലാസ്), ആയിദ ശംസു (ഏഴാം ക്ലാസ്), അഫീഫ ജബിന്‍ (എട്ടാം ക്ലാസ്), ആനിസ അബൂബക്കര്‍ (പത്താം ക്ലാസ്), എന്നിവരാണ് ടോപ്പേഴ്സില്‍ ഇടം നേടിയ ആദ്യ 4 പേര്.
413 പേര് പരീക്ഷ എഴുതിയതില്‍ 98.6 ശതമാനം പേരും വിജയിച്ചു . ഗ്രേഡുകളിലും ദോഹ മദ്രസയാണ് മുന്നില്‍ . അല്‍ മദ്റസ അല്‍ ഇസ്ലാമിയ വക്റയില്‍ നിന്ന് 3 പേരും ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം നേടി. അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്കോളേഴ്സിലെ 2 പേരും, അല്‍ മദ്റസ അല്‍ ഇസ്ലാമിയ അല്‍ കോറില്‍ നിന്നു ഒരാളും ടോപ്പേഴ്സ്ഴ് ലിസ്റ്റില്‍ ഇടം നേടി.
ഖുര്‍ആന്‍, ഹദീസ്, ചരിത്രം, കല, സാഹിത്യം, പൊതുവിജ്ഞാനം, കായികം എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ സിലബസ് പ്രകാരമാണ് പരീക്ഷ നടന്നത്.
പ്രതിഭകളെ സി.ഐ.സി പ്രസിഡന്റ് കെ.ടി അബ്ദുര്‍റഹ്മാന്‍ ഇന്റഗ്രേറ്റഡ് എജുക്കേഷന്‍ ചെയര്മാന് കൂട്ടില്‍ മുഹമ്മദലി, കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് ഡയറക്ടര്‍ സുശീര്‍ ഹസന്, സി.ഐ.സി വിദ്യാഭ്യാസ വിഭാഗം ഭാരവാഹികള്‍, മദ്റസ മാനേജ്മെന്റ്, പി.ടി.എ ഭാരവാഹികള്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ അഭിനന്ദിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply