പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രതിഷേധ സമ്മേളനം

jamaate
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി പുതുപ്പള്ളി തെരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം സംസ്ഥാന സമിതിയംഗം അബ്ദുല്‍ ഹകീം നദ്‌വി ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ് ഐ ഒ പാലക്കാട് ഏരിയയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിത്തെരുവില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.

ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന സമിതിയംഗം അബ്ദുല്‍ ഹകീം നദ്‌വി ഉദ്ഘാടനം ചെയ്തു.

മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വത്തെ വേര്‍തിരിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വംശീയധിഷ്ഠിതമായ സംഘ്പരിവാര്‍ അജണ്ടകള്‍ ഇന്ത്യന്‍ മണ്ണില്‍ നടപ്പിലാവില്ലെന്നും ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ ജനവിരുദ്ധ ഭരണകൂടം മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് ബഷീര്‍ ഹസന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ.സലാം, സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് ലുഖ്മാന്‍ ആലത്തൂര്‍, ജന. സെക്രട്ടറി നൗഷാദ് ആലവി, എസ് ഐ ഒ ജില്ലാ പ്രസിഡണ്ട് ഷെഫീഖ് അജ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Related News

Leave a Comment