Flash News

ഓസ്ട്രേലിയന്‍ കാട്ടുതീ പുക അന്തരീക്ഷത്തിലെ ‘സ്ട്രാറ്റോസ്ഫിയറില്‍’ എത്തിയെന്ന് നാസ

January 14, 2020 , മൊയ്തീന്‍ പുത്തന്‍‌ചിറ

Australia fireവാഷിംഗ്ടണ്‍: ഓസ്ട്രേലിയയിലെ വിനാശകരമായ കാട്ടുതീയില്‍ നിന്നുള്ള പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും, വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്ന് നാസ പറയുന്നു. ഈ പുക ഇപ്പോള്‍ ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ ‘സ്ട്രാറ്റോസ്ഫിയറില്‍’ (അന്തരീക്ഷത്തിലെ ഊര്‍ദ്ധ്വഭാഗം) എത്തിയെന്നും നാസയുടെ കണ്ടെത്തല്‍.

ജനുവരി എട്ടോടെ പുക തെക്കേ അമേരിക്കയിലെത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ ആകാശം മങ്ങിയതായി മാറുകയും വര്‍ണ്ണാഭമായ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും കാരണമാവുകയും ചെയ്തുവെന്ന് ബഹിരാകാശ ഏജന്‍സി അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഓസ്ട്രേലിയയില്‍ നൂറുകണക്കിന് തീപിടുത്തങ്ങളില്‍ ദശലക്ഷക്കണക്കിന് ഹെക്ടര്‍ വനം കത്തി നശിച്ചു. കുറഞ്ഞത് 28 പേര്‍ മരിക്കുകയും, രണ്ടായിരത്തോളം വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. ഒരു ബില്യണിലധികം മൃഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തു.

റെക്കോര്‍ഡ് തകര്‍ക്കുന്ന ചൂടും വരണ്ട കാലാവസ്ഥയുമാണ് തീ പടരുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ലോകത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഓസ്ട്രേലിയയില്‍ ഇത്തരം അവസ്ഥകള്‍ കൂടുതല്‍ സാധാരണമാകാന്‍ സാധ്യതയുണ്ടെന്ന് ജര്‍മ്മനിയിലെ പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ സ്റ്റെഫാന്‍ റഹംസ്റ്റോര്‍ഫ് പറഞ്ഞു.

നാസയുടെ അഭിപ്രായത്തില്‍, ചൂടും വരണ്ടതും അസാധാരണമാംവിധം വലിയൊരു ‘പെറോകുമുലോനിംബസ്’ അഥവാ തീ തുപ്പുന്ന മേഘവ്യാളിക്ക് കാരണമായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് ഇതു രൂപപ്പെടുക. ഏറെ നശീകരണ പ്രവണതയുള്ളവയാണ് ‘പൈറോക്യുമുലോനിംബസ്’ എന്നു കുപ്രസിദ്ധമായ മേഘപടലം. സ്വന്തമായി ഒരു മേഖലയിലെ കാലാവസ്ഥയെ ‘തീരുമാനിക്കാന്‍’ വരെ കഴിവുള്ള മേഘക്കൂട്ടം! കാട്ടുതീയെത്തുടര്‍ന്നു മുകളിലേക്കുയരുന്ന കനത്ത പുകയാണ് തണുത്തുറഞ്ഞ് പൈറോക്യുമുലോനിംബസ് മേഘങ്ങളായി മാറുന്നത്.

Earth Atmosphereഎന്നാല്‍, ഇവ മഴയുണ്ടാക്കുന്നതിനേക്കാളും കൂടുതലായി ഇടിമിന്നലാണു സൃഷ്ടിക്കുന്നത്. ഒപ്പം കൊടുങ്കാറ്റും. ഇടിമിന്നല്‍ വഴി പുതിയ ഇടങ്ങളില്‍ കാട്ടുതീ സൃഷ്ടിക്കപ്പെടുമ്പോള്‍ കൊടുങ്കാറ്റ് തീക്കനലുകള്‍ പടരാന്‍ സഹായിക്കുന്നു. അതോടെ മാധ്യമങ്ങള്‍ ‘ഡെ‌ഡ്‌ലി കോംബിനേഷന്‍’ എന്നു വിശേഷിപ്പിക്കുന്ന അപൂര്‍വ പ്രതിഭാസത്തിനും പൈറോക്യുമുലോനിംബസ് മേഘം കാരണമാകുന്നു. നാസയുടെ പ്രസ്താവനയില്‍ പറയുന്നു.

പെറോകുമുലോനിംബസ് മേഘങ്ങളുടെ രൂപീകരണം താരതമ്യേന സാധാരണമാണെങ്കിലും, കാലാവസ്ഥാ നിരീക്ഷകന്‍ മൈക്കള്‍ ഫ്രോമും യുഎസ് നേവല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ സഹപ്രവര്‍ത്തകരും 2019 ഡിസംബര്‍ അവസാന വാരത്തിലും 2020 ആദ്യ ആഴ്ചയിലും 20 ലധികം അഗ്നിബാധയുള്ള കൊടുങ്കാറ്റുകള്‍ കണ്ടെത്തി.

‘ഞങ്ങളുടെ നിഗമനത്തില്‍, ഓസ്ട്രേലിയയില്‍ ഉണ്ടായ ഏറ്റവും തീവ്രമായ പെറോകുമുലോനിംബസ് കൊടുങ്കാറ്റ് ഇതാണ്,’ ഫ്രോം പ്രസ്താവനയില്‍ പറഞ്ഞു.

6.2 മൈല്‍ ഉയരത്തില്‍ (മധ്യരേഖയ്ക്ക് മുകളില്‍) ആരംഭിക്കുന്ന സ്ട്രാറ്റോസ്ഫിയറിലെത്താന്‍ ഇത് പ്രാപ്തമാക്കുന്നതിലൂടെ ലോകമെമ്പാടും പുക പടരാന്‍ പെറോകുമുലോനിംബസിനെ സഹായിക്കും. ഓസ്ട്രേലിയയ്ക്ക് മുകളിലുള്ള പെറോകബ്സ് സംഭവങ്ങള്‍ വഴി സ്ട്രാറ്റോസ്ഫിയറിലേക്ക് വലിച്ചെറിയുന്ന ചില പുക അതിനിടയിലെ ഉയരങ്ങളില്‍ (9 നും 12നും ഇടയ്ക്ക്) എത്തിയിരിക്കുന്നു.

Australia fire1‘പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത് നിലവിലെ ഓസ്ട്രേലിയന്‍ തീ ഉയരത്തിന്‍റെ കാര്യത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ പ്ലൂമുകളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുമെന്നാണ്. കൂടാതെ, സ്ട്രാറ്റോസ്ഫിയറിലേക്ക് നിറച്ച പുകയുടെ അളവ് അടുത്ത ദശകങ്ങളില്‍ നിരീക്ഷിച്ചതില്‍ വച്ച് ഏറ്റവും വലുതായി കാണപ്പെടുന്നു.’ – നാസ പറയുന്നു.

പുക സ്ട്രാറ്റോസ്ഫിയറില്‍ എത്തിക്കഴിഞ്ഞാല്‍, അത് മാസങ്ങളോളം അവിടെ തുടരാം. അതിന്‍റെ ഉറവിടത്തില്‍ നിന്ന് ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് ആഗോളതലത്തില്‍ അന്തരീക്ഷത്തെ ബാധിക്കുകയും ചെയ്യും.

ഓസ്‌ട്രേലിയയയുടെ കിഴക്കന്‍ തീരത്ത് നിന്ന് 1,000 മൈലില്‍ കൂടുതല്‍ അകലെയുള്ള ന്യൂസിലാന്‍റിനെ പുക ബാധിക്കുന്നുണ്ട്. നാസയുടെ കണക്കനുസരിച്ച് ചില പ്രദേശങ്ങളില്‍ വായുവിന്‍റെ ഗുണനിലവാരം മോശമാണെന്നും പര്‍വതശിഖരങ്ങളില്‍ ഇരുണ്ട മഞ്ഞുവീഴ്ചയുണ്ടായതായും പറയുന്നു.

കൂടുതല്‍ പ്രാദേശികമായി, ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്നി, മെല്‍ബണ്‍, കാന്‍ബെറ, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ പുകയുടെ ഫലമായി വായുവിന്‍റെ ഗുണനിലവാരം അപകടകരമായ രീതിയില്‍ അടുത്തിടെ അനുഭവിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ കിഴക്ക് ഭാഗത്ത് നൂറിലധികം തീപിടുത്തങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഈ തീപിടുത്തങ്ങളില്‍ പലതും ഇനിയും നിയന്ത്രിക്കാനായിട്ടില്ല. എന്നിരുന്നാലും, ഈ അഗ്നിശമന സീസണില്‍ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ‘മെഗാ തീപിടുത്തം’ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേനാംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

മൂന്ന് മാസത്തിനിടെ സിഡ്നിയില്‍ നിന്ന് വടക്കുപടിഞ്ഞാറായി 800,000 ഹെക്ടറിലധികം ഗോസ്പേഴ്സ് പര്‍വതനിരകള്‍ അഗ്നിക്കിരയായി. എന്നാല്‍, ന്യൂ സൗത്ത് വെയില്‍സിലെ അഗ്നിശമന സേനാംഗങ്ങള്‍ ‘സമതുലിതമായ മുന്നറിവ് പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്ന് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രദേശത്തിന് ആവശ്യമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനവും ആശ്വാസത്തിന് വക നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top